Question:
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ സമഗ്രത' എന്ന വാക്ക് ചേർത്തിരിക്കുന്നത് താഴെ പറയുന്ന ഏത് ഭരണഘടന ഭേദഗതി നിയമപ്രകാരമാണ് ?
A42-ാം ഭേദഗതി നിയമം
B44-ാം ഭേദഗതി നിയമം
C1-ാം ഭേദഗതി നിയമം
D103-ാം ഭേദഗതി നിയമം
Answer:
A. 42-ാം ഭേദഗതി നിയമം
Explanation:
- 42-ാം ഭേദഗതി- 1976:-
- ചെറു ഭരണഘടന എന്നറിയപ്പെടുന്നു.
- അടിയന്തരാവസ്ഥ കാലത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി നടപ്പിലാക്കിയ ഭേദഗതി.
- സ്വരണ്‍ സിംഗ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് നാല്‍പ്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി നടപ്പിലാക്കിയത്.
- ഭരണഘടനയുടെ ആമുഖം ആദ്യമായി ഭേദഗതി ചെയ്യപ്പെട്ടു. ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍, ഇന്റഗ്രിറ്റി എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തി
- ഭരണഘടനയില്‍ പത്തു മൗലികകടമകള്‍ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭയുടെയും സംസ്ഥാന നിയമസഭയുടെയും കാലാവധി ആറു വര്‍ഷമാക്കി ഉയര്‍ത്തി
- രാജ്യത്ത് എവിടെയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കി
- മന്ത്രിസഭയുടെ ഉപദേശപ്രകാരം ആണ് രാഷ്ട്രപതി പ്രവര്‍ത്തിക്കേണ്ടതെന്നും വ്യവസ്ഥ ചെയ്തു. ഈ ഭേദഗതി നിലവില്‍ വരുമ്പോള്‍ ഫക്രുദീന്‍ അലി അഹമ്മദ് ആയിരുന്നു രാഷ്ട്രപതി