Question:
ഒരു പൊതു അധികാരി അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തം നിർവഹി ക്കാത്തതു മൂലം മറ്റൊരാൾക്ക് പരിക്കേൽപ്പിക്കപ്പെടുന്നതിനു എതിരെ പുറപ്പെടുവിക്കുന്ന റിട്ട്
Aഹേബിയസ് കോർപസ്
Bമൻഡാമസ്
Cപ്രൊഹിബിഷൻ
Dസെർഷ്യോററി
Answer:
B. മൻഡാമസ്
Explanation:
ഹേബിയസ് കോർപസ്
- നിയമവിധേയമല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് .
- വ്യക്തിസ്വാതന്ത്ര്യത്തിൻറെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട് .
- നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നർത്ഥം വരുന്ന റിട്ട് .
- പൊതുസ്ഥാപനങ്ങൾക്കെതിരെയും, സ്വകാര്യ വ്യക്തികൾക്കെതിരെയും ഹേബിയസ് കോർപസ് റിട്ട് പുറപ്പെടുവിക്കാവുന്നതാണ്.
- ഹേബിയസ് കോർപസ് റിട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടത്: മാഗ്നാകാർട്ടയിൽ (1215 June 15)
മൻഡാമസ്
- നാം കൽപ്പിക്കുന്നു എന്ന് അർത്ഥം വരുന്ന റിട്ട്.
- സ്വന്തം കർത്തവ്യം നിറവേറ്റാൻ ഒരു ഉദ്യോഗസ്ഥനെയോ, പൊതുസ്ഥാപനത്തെയോ അനുശാസിച്ചുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട്.
- സ്റ്റാറ്റ്യുട്ടറി പ്രൊവിഷന് എതിരായി എന്തെങ്കിലും പ്രവർത്തിക്കാൻ ഒരു സ്ഥാപനത്തെ നിർബന്ധിക്കുന്നതിന് മൻഡാമസ് പുറപ്പെടുവിക്കാൻ സാധിക്കില്ല.
- സ്വകാര്യ വ്യക്തികൾ, രാഷ്ട്രപതി, ഗവർണർമാർ, പാർലമെൻറ് തുടങ്ങിയവർക്കെതിരായി മൻഡാമസ് പുറപ്പെടുവിക്കാൻ കഴിയില്ല.
പ്രൊഹിബിഷൻ
- ഒരു കീഴ് ക്കോടതി അതിൻറെ അധികാരപരിധി ലംഘിക്കുകയോ സ്വാഭാവിക നീതി നിയമങ്ങൾക്കെതിരായി പ്രവർത്തിക്കുകയോ ചെയ്യുന്നതിന് പ്രാഥമികമായി തടയുന്നതിനുള്ള റിട്ട്.
- നിയമവിരുദ്ധവും നീതിരഹിതവുമായ വിചാരണ തടയാൻ പുറപ്പെടുവിക്കുന്ന റിട്ട്.
- വിലക്കുക എന്ന അർത്ഥം വരുന്ന റിട്ട്.
- ജുഡീഷ്യൽ, ക്വാസി ജുഡീഷ്യൽ സംസ്ഥാനങ്ങൾക്കെതിരെ മാത്രം പുറപ്പെടുവിക്കുന്ന റിട്ട്.
കോവാറന്ടോ
- ഒരു വ്യക്തി അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെതിരെ തടയുന്ന റിട്ട്.
- കോവാറന്ടോ എന്ന പദത്തിൻറെ അർത്ഥം എന്ത് അധികാരം.
- പൊതു താൽപര്യ സംരക്ഷണാർത്ഥം ഏതൊരു ഇന്ത്യൻ പൗരനും കോവാറന്ടോ റിട്ടിലൂടെ ഹർജികൾ സമർപ്പിക്കാവുന്നതാണ്. അത് ശരിയാണെന്ന് കോടതിക്ക് ബോധ്യമായാൽ പ്രസ്തുത വ്യക്തിയെ നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതിക്കും ഹൈക്കോടതിക്കും അധികാരമുണ്ട്
- ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച റിട്ട്.
സെർഷ്യോററി
- ഒരു കേസ് കീഴ് കോടതിയിൽ നിന്നും മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട്.
- സാക്ഷ്യപ്പെടുത്തുക ,വിവരം നൽകുക എന്നിങ്ങനെ അർത്ഥം വരുന്ന റിട്ട്.
- മേൽ കോടതിയുടെ വിലയിരുത്തലിനായി കീർക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ നടപടി രേഖകൾ വിട്ടു കിട്ടുന്നതിനാണ് സെർഷ്യോററി റിട്ട് ഉപയോഗിക്കുന്നത്
- സെർഷ്യോററി റിട്ട് ആദ്യം ക്രിമിനൽ കേസുകളിലാണ് പുറപ്പെടുവിച്ചിരുന്നതെങ്കിലും പിന്നീട് സിവിൽ കേസുകളിലും ഉപയോഗിച്ച് തുടങ്ങി
- ജുഡീഷ്യൽ ക്വാസി ജുഡീഷ്യൽ സംസ്ഥാനങ്ങൾക്കെതിരെയും സെർഷ്യോററി റിട്ട് പുറപ്പെടുവിക്കാവുന്നതാണ്