Question:
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി ഉണ്ടാക്കിയ പോക്സോ നിയമം നിലവിൽ വന്ന വർഷം.
A2013
B2014
C2012
D2015
Answer:
C. 2012
Explanation:
പോക്സോ (POCSO) നിയമം
- കൂട്ടികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം-
- ഇന്ത്യയില്‍ പോക്സോ നിയമം നിലവില്‍ വന്നത്: 2012 നവംബര്‍ 14
- കേരളത്തില്‍ പോക്സോ നിയമം നിലവില്‍ വന്നത്. 2012
- പോക്‌സോ നിയമത്തിലെ ആകെ അദ്ധ്യായങ്ങളുടെ എണ്ണം- 9
- പോക്‌സോ നിയമത്തിലെ ആകെ സെക്ഷനുകളുടെ എണ്ണം- 46
- പോക്‌സോ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ളവരെയാണ് കുട്ടികളായി പരിഗണിക്കുന്നത്
- പോക്‌സോ നിയമപ്രകാരം ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കൂട്ടികളെ പരിഗണിക്കുന്നു.
പോക്‌സോ കേസില്‍ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍
- കൂട്ടികളെ ലൈംഗികമായി പീഡിപ്പിക്കല്‍
- പ്രകൃതിവിരുദ്ധ പീഡനം
- ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കുക
- കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുക
- ലൈംഗിക ആംഗ്യം കാണിക്കുക
- കുട്ടികളുടെ നഗ്നചിത്രം പ്രദര്‍ശിപ്പിക്കുക, പ്രചരിപ്പിക്കുക, കാണുക, സൂക്ഷിക്കുക