Question:

സി.പി. രാമസ്വാമി അയ്യരുടെ അധ്യക്ഷതയിൽ രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന വർഷം:

A1921

B1919

C1917

D1914

Answer:

C. 1917

Explanation:

മലബാർ ജില്ലാ കോൺഗ്രസ്

  • മലബാറിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും ഉന്നയിക്കുന്നതിന് മലബാറിൽ 1916 തൊട്ട് കോൺഗ്രസ് വാർഷിക രാഷ്ട്രീയസമ്മേളങ്ങൾ സംഘടിപ്പിച്ചുതുടങ്ങി.
  • 1916ൽ പാലക്കാട് വെച്ച് ആനി ബസന്റിന്റെ നേതൃത്വത്തിൽ മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നു.

രണ്ടാം സമ്മേളനം

  • നടന്ന വർഷം - 1917
  • രണ്ടാം സമ്മേളനത്തിന്റെ അധ്യക്ഷൻ - സി.പി.രാമസ്വാമി അയ്യർ
  • രണ്ടാം സമ്മേളനം നടന്ന സ്ഥലം - കോഴിക്കോട്

മൂന്നാം സമ്മേളനം

  • നടന്ന വർഷം - 1918
  • മൂന്നാം സമ്മേളനത്തിന്റെ അധ്യക്ഷൻ - ആസിം അലിഖാൻ 
  • നടന്ന സ്ഥലം - തലശ്ശേരി

നാലാം സമ്മേളനം

  • നടന്ന വർഷം - 1919
  • നാലാം സമ്മേളനത്തിന്റെ അധ്യക്ഷൻ - കെ.പി.രാമൻ മേനോൻ
  • നടന്ന സ്ഥലം - വടകര

അഞ്ചാം സമ്മേളനം

  • മലബാർ ജില്ലാ കോൺഗ്രസിന്റെ അവസാന സമ്മേളനം
  • നടന്ന വർഷം -  1920
  • അധ്യക്ഷൻ - കസ്തൂരിരംഗ അയ്യങ്കാർ
  • നടന്ന സ്ഥലം - മഞ്ചേരി

  • 1920 ഏപ്രിൽ 28 -ന് നടന്ന അഞ്ചാമത് മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനത്തിൽ മിതവും തീവ്രവുമായ ഘടകങ്ങൾ കാരണം സംഘടനയുടെ പിളർപ്പിന് സാക്ഷ്യം വഹിച്ചു.
  • മഞ്ചേരിയിൽ നടന്ന അഞ്ചാം രാഷ്ട്രീയ സമ്മേളനത്തിൽ ചർച്ച ചെയ്‌ത വിഷയങ്ങൾ - ഭരണപരിഷ്കാരം, കുടിയാൻ പ്രശ്‌നം, ഖിലാഫത്ത് 
  • അഞ്ചാം മലബാർ ജില്ലാ കോൺഗ്രസിന്റെ സമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോയത് - ആനിബസന്റും അനുയായികളും
  • കേരളത്തിലെ സൂററ്റ്‌ എന്നറിയപ്പെടുന്നത് - മഞ്ചേരിയിൽ നടന്ന അഞ്ചാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം.

Related Questions:

Muziris had trade relation with:

The TPSC was renamed into Kerala Public Service Commission in ?

മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസികയായ ധന്വന്തരി ആരംഭിച്ചത് ആര് ?

മലബാർ കുടിയായ്മ നിയമം (Malabar Tenancy Act) നിലവിൽ വന്നത് ?

First Malayalee Woman to appear in Indian Postage Stamp: