Question:
എത്രാമത്തെ ഭേദഗതിയിലൂടെ ആണ് 'സോഷ്യലിസ്റ്റ്' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത് ?
A41-ാം ഭേദഗതി
B40-ാം ഭേദഗതി
C42-ാം ഭേദഗതി
D23-ാം ഭേദഗതി
Answer:
C. 42-ാം ഭേദഗതി
Explanation:
ഭരണഘടനയുടെ 42 -ാം ഭേദഗതി
- മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭേദഗതി
- 42 -ാം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
- നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യൻ രാഷ്ട്രപതി - ഫക്രുദ്ദീൻ അലി അഹമ്മദ്
- 42 -ാം ഭേദഗതിക്കായി ശിപാർശ ചെയ്ത കമ്മിറ്റി - സ്വരൺസിംഗ് കമ്മിറ്റി
- 42 -ാം ഭേദഗതി പാർലമെന്റിൽ പാസ്സായ വർഷം - 1976
- 42 -ാം ഭേദഗതി നിലവിൽ വന്ന വർഷം -1977 ജനുവരി 3
- ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത ഏക ഭരണ ഘടനാ ഭേദഗതി
- 42 -ാം ഭേദഗതയിലൂടെ ഭാഗം 3 ൽ ഉൾപ്പെടുത്തിയ അനുഛേദങ്ങൾ - അനുഛേദം 31D, അനുഛേദം 32 A
- 42 -ാം ഭേദഗതയിലൂടെ കൂട്ടിചേർത്ത ഭാഗം - മൌലിക കടമകളെപറ്റി പ്രതിപാദിക്കുന്ന ഭാഗം 4 -A
42 -ാം ഭേദഗതയിലൂടെ ആമുഖത്തിൽ കൂട്ടിചേർത്ത വാക്കുകൾ
- സ്ഥിതി സമത്വം ( Socialist )
- മതേതരത്വം ( Secular )
- അഖണ്ഡത ( Integrity )
42 -ാം ഭേദഗതയിലൂടെ ആമുഖത്തിനുണ്ടായ പ്രധാന മാറ്റങ്ങൾ
- പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്നതിനു പകരം പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക് എന്നായി
- രാഷ്ട്രത്തിന്റെ ഐക്യം എന്ന പ്രയോഗത്തിന് പകരം രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും എന്നാക്കി