Question:

താഴെത്തന്നിരിക്കുന്നവയിൽ ഏതിലൂടെയാണ് ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ?

Aശുദ്ധജലം

Bവായു

Cഇരുമ്പ്

Dശൂന്യത

Answer:

C. ഇരുമ്പ്

Explanation:

ശബ്ദത്തിന്റെ സഞ്ചാരം:

  • ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് ഖര (Solid) മാധ്യമത്തിലൂടെയാണ് 
  • ശബ്ദത്തിന്റെ വേഗത ഏറ്റവും കുറയുന്നത് വാതക (Gaseous) മാധ്യമത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് 
  • ശബ്ദത്തിന് ശൂന്യതയിലൂടെ സഞ്ചരിക്കാൻ സാധിക്കില്ല   

                      (മുകളിൽ തന്നരിക്കുന്നവയിൽ ഖര മാധ്യമം ഇരുമ്പ് ആകയാൽ, ഇവയിൽ ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ഇരുമ്പിലൂടെ ആയിരിക്കും.)

 

പ്രകാശത്തിന്റെ സഞ്ചാരം:

  • പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത്,
    ശൂന്യതയിലാണ് 
  • പ്രകാശം ഏറ്റവും കുറവ് വേഗതയിൽ സഞ്ചരിക്കുന്നത്,
    വജ്രത്തിലൂടെയാണ് 

Related Questions:

മനുഷ്യരിൽ ശബ്‌ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗമാണ് :

ഉറച്ച പ്രതലങ്ങളിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതിന് ലോഹങ്ങൾക്കുള്ള കഴിവാണ്

കണ്ണടച്ചിരുന്നാൽ പോലും ഒരു ട്രെയിൻ അകന്നു പോവുകയാണോ അടുത്തുവരുകയാണോ എന്ന് തിരിച്ചറിയാം. ഇതിനു കാരണമായ ശബ്ദ പ്രതിഭാസം :

പ്രസരണത്തിന് മാധ്യമം ആവശ്യമായ ഊർജ്ജ തരംഗമാണ്

ശബ്ദം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്: