Question:

സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക്‌ എത്തുന്നത് താഴെപ്പറയുന്നവയിൽ ഏത് മാർഗം മുഖേനയാണ്?

Aസംവഹനം

Bവികിരണം

Cചാലനം

Dവിസരണം

Answer:

B. വികിരണം

Explanation:

താപപ്രസരണം നടക്കുന്ന മൂന്ന് രീതികളാണ്;   1.ചലനം 2.സംവഹനം 3.വികിരണം

  • തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രക്രിയ- ചാലനം
  • ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി -ചാലനം
  • ദ്രാവങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപ പ്രസരണ രീതി - സംവഹനം
  • കരക്കാറ്റിനും കടൽക്കാറ്റിനും കാരണം- സംവഹനം
  • സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി- വികിരണം.
  • ഒരു മാധ്യമത്തിന്റെ സഹായമി ല്ലാതെ താപം പ്രസരിക്കുന്ന രീതി- വികിരണം

Related Questions:

ട്യൂബ് ലൈറ്റ് സെറ്റിൽ, ചോക്ക് ചെയ്യുന്ന ജോലി ?

  ന്യൂട്ടൻ്റെ ഒന്നാം ചലനനിയമവുമായി ബന്ധപ്പെട്ട പ്രസ്താവന  തിരഞ്ഞെടുക്കുക.

1. വെള്ളത്തില്‍ നീന്താന്‍ സാധിക്കുന്നത്‌

2. വസ്തുക്കളുടെ ജഡത്വം

3. ബലത്തിനെ സംബന്ധിച്ചുള്ള നിർവചനം 

4. ബലത്തിന്റെ പരിമാണം 

താഴെ കൊടുത്തിട്ടുള്ളതിൽ സദിശ അളവുകൾക്ക് ഉദാഹരണം ഏതെല്ലാം ?

1.സമയം

2.വേഗത

3.ത്വരണം

4. ബലം

മാധ്യമങ്ങളുടെ സഹായമില്ലാതെ താപം പ്രസരണം ചെയ്യപ്പെടുന്നതാണ്

5 kg മാസ്സുള്ള ഒരു വസ്തുവില്‍ ഒരു ബലം പ്രയോഗിച്ചാൽ അതിന് 4 m/s² ത്വരണമുണ്ടായി . വസ്തുവില്‍ പ്രയോഗിച്ച ബലം കണക്കാക്കുക .