Question:

220 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന തറയിൽ 2x2 അടിയും 4x2 അടിയും ഉള്ള ടൈലുകൾ പാകാൻ ലഭ്യമാണ്. ഈ ടൈലുകളുടെ ഒരു കഷണത്തിന് യഥാക്രമം 50 രൂപയും 80 രൂപയുമാണ് വില. ആ തറയിൽ ടൈൽസ് പാകാനുള്ള ഏറ്റവും കുറഞ്ഞ ചിലവ് എത്രയായിരിക്കും?

A2150

B2210

C2230

D2240

Answer:

B. 2210

Explanation:

4×2 അടി ഉള്ള ടൈലുകളുടെ എണ്ണം = 220/8 = 27.5 ഡെസിമൽ പോയിന്റ് ഒഴിവാക്കിയാൽ 27 ടൈലുകൾ ബാക്കി 220 - 27 × 8 = 4 2×2 അടി ഉള്ള ടൈലുകളുടെ എണ്ണം = 4/4 = 1 ആകെ ചിലവായ തുക = 27 × 80 + 1 × 50 = 2160 + 50 = 2210 50 രൂപ വിലയുള്ള ടൈലുകൾ മാത്രം എടുത്താൽ ടൈലുകളുടെ എണ്ണം = 220/4 = 55 ചിലവാകുന്ന തുക = 55 × 50 = 2750


Related Questions:

12 സെന്റിമീറ്റർ ആരമുള്ള ഗോളം ഉരുക്കി 12 സെന്റിമീറ്റർ ഉയരമുള്ള വൃത്ത സ്തൂപിക രൂപാന്തരപ്പെടുത്തുന്നു. എങ്കിൽ വൃത്ത സ്തൂപികയുടെ ആരമെത്ര ?

ഒരു ചതുരത്തിന്റെ നീളം 40 സെ.മീ. വീതി 30 സെ.മീ. ഈ ചതുരത്തിന്റെ നാലു മൂലയിൽനിന്നും 3 സെ.മീ. വശമുള്ള ഓരോ സമചതുരങ്ങൾ മുറിച്ചു മാറ്റിയാൽ ബാക്കിയുള്ള ഭാഗത്തിന്റെ വിസ്തീർണ്ണമെന്ത്?

30 മീറ്റർ വശമുള്ള ഒരു സമഭുജത്രികോണാകൃതിയിലുള്ള ഒരു മൈതാനത്തിന് ചുറ്റും ഒരു കുട്ടി നടക്കുകയാണ്. ഒരു ചുവടു വയ്ക്കുമ്പോൾ 60 സെ.മീ. പിന്നിടാൻ കഴിയുമെങ്കിൽ മൈതാനത്തിന് ചുറ്റും ഒരു പ്രാവശ്യം നടക്കുവാൻ എത്ര ചുവടു വെയ്ക്കണ്ടി വരും ? മൈതാനത്തിന്

15 സെൻറീമീറ്റർ നീളവും 13 സെൻറീമീറ്റർ വീതിയും 12 സെൻറീമീറ്റർ കനവുമുള്ള ഉള്ള ഒരു തടിക്കഷണം. അതിൽ നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തം എത്ര?

ഒരു ചതുരത്തിന്റെ വീതിയുടെ ഇരട്ടിയാണ് നീളം. അതിന്റെ വിസ്തീർണം 128 ച.മീ. നീളമെന്ത്?