Question:

കർണാട്ടിക് യുദ്ധങ്ങളും അവ അവസാനിക്കാൻ കാരണമായ ഉടമ്പടികളും താഴെ നൽകിയിരിക്കുന്നു. ശരിയായ ജോഡി തെരഞ്ഞെടുക്കുക

  1. ഒന്നാം കർണ്ണാട്ടിക് യുദ്ധം - ഐക്സ്-ലാ-ചാപ്പൽ ഉടമ്പടി 

  2. രണ്ടാം കർണ്ണാട്ടിക് യുദ്ധം - പോണ്ടിച്ചേരി സന്ധി 

  3. മൂന്നാം കർണ്ണാട്ടിക് യുദ്ധം - വേഴ്സായി ഉടമ്പടി 

Ai തെറ്റ്, iii ശരി

Bഎല്ലാം ശരി

Cഇവയൊന്നുമല്ല

Di, ii ശരി

Answer:

D. i, ii ശരി

Explanation:

കർണാടിക് യുദ്ധങ്ങൾ: 

  • യൂറോപ്പിൽ നടന്ന ആസ്ട്രിയൻ പിന്തുടർച്ച അവകാശത്തിന്റെ ഭാഗമായി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വെച്ചു നടന്ന പ്രധാന യുദ്ധങ്ങൾ ആണ് : കർണാടിക് യുദ്ധങ്ങൾ.
  • ഇന്ത്യയിൽ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ നടന്ന യുദ്ധങ്ങൾ : കർണാട്ടിക് യുദ്ധങ്ങൾ 
  • കർണാടിക് യുദ്ധങ്ങളിൽ വിജയിച്ചത് : ബ്രിട്ടീഷുകാർ
  • പ്രധാനമായും മൂന്ന് കർണാടിക് യുദ്ധങ്ങൾ ആണ് ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്നത്. 

ഒന്നാം കർണാടിക് യുദ്ധം:

  • ഒന്നാം കർണാടിക് യുദ്ധത്തിന്റെ കാലഘട്ടം : 1746 1748
  • ഒന്നാം കർണാടിക് യുദ്ധത്തിൽ ഉള്ള കാരണം : യൂറോപ്പിലെ ആസ്ട്രിയൻ പിന്തുടർച്ച അവകാശ തർക്കം
  • തങ്ങളുടെ അധീന പ്രദേശങ്ങളിലേക്ക്  യുദ്ധം ചെയ്യരുതെന്ന് ഇംഗ്ലീഷുകാരോടും ഫ്രഞ്ചുകാരോടും താക്കീത് ചെയ്ത് കർണാട്ടിക് നവാബ് ആണ് : അൻവർ ഉദ്ധീൻ.
  • മൗറീഷ്യസിലെ ഫ്രഞ്ച് ഗവർണറായിരുന്ന  ലാബുർ ദിനേക്  ന്റെ  നേതൃത്വത്തിൽ അവിടെ നിന്നും വന്ന ഫ്രഞ്ച് ആർമിയുടെ സഹായത്താൽ  മദ്രാസ് പിടിച്ചെടുക്കുവാൻ വേണ്ടി ഫ്രഞ്ച് ഇന്ത്യയുടെ അധികാരിയായ ഡ്യുപ്ലേ  തീരുമാനിച്ചു
  • ഒന്നാം കർണാടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം : മദ്രാസ്

(മദ്രാസ് പട്ടണം സ്ഥാപിച്ചത് : ഫ്രാൻസിസ് ഡേ)

  • ഒന്നാം കർണാടിക് യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തെ നയിച്ച ഗവർണർ : ഡ്യൂപ്ലേ
  • ഒന്നാം കർണാടിക് യുദ്ധത്തിൽ ഇംഗ്ലീഷുകാറിൽ നിന്ന് ഡ്യൂപ്ലെ പിടിച്ചെടുത്ത പ്രദേശം : മദ്രാസ് (1746)
  • ഒന്നാം കർണാടിക് യുദ്ധത്തിന്റെ ഫലമായി ഫ്രഞ്ചുകാർക്ക് തിരികെ ലഭിച്ച നോർത്ത് അമേരിക്കയിലെ പ്രദേശം : ലൂയിസ് ബർഗ്
  • ഒന്നാം കർണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി : ആക്സ്ലാ ചാപ്പ്ലെ (1748)

രണ്ടാം കർണാടിക് യുദ്ധം:

  • രണ്ടാം കർണാടിക് യുദ്ധത്തിന്റെ കാലഘട്ടം : 17481754
  • രണ്ടാം കർണാടിക് യുദ്ധം കാരണം : ഹൈദരാബാദിലും കർണാടകയിലും ഉണ്ടായ സിംഹാസന അവകാശത്തർക്കം / പിന്തുടർച്ച അവകാശ തർക്കം. 
  • ആസഫ് ജായുടെ മകനായ നസീർ ജംഗും അദ്ദേഹത്തിന്റെ കൊച്ചുമകനായ മുസാഫിർ ജംഗും തമ്മിൽ പിന്തുടർച്ച അവകാശത്തെ ചൊല്ലി ശക്തമായ മത്സരം നടന്നു. 
  • ഈ സമയം കർണാടിക് നവാബായ അൻവർ ഉദ്ധീനെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുക്കാൻ അദ്ദേഹത്തിന്റെ ബന്ധുവായ ചന്ദ്രാ സാഹിബ് ശ്രമിച്ചു. 
  • ഈ രണ്ട് സ്ഥലങ്ങളിലും ഫ്രഞ്ചുകാർ മുസാഫിർ ജംഗിനെയും ചന്ദ്രാ സാഹിബിനെയും സഹായിച്ചു. ഈ രണ്ടു സ്ഥലങ്ങളിലും ബ്രിട്ടീഷുകാർ നസീർ ജംഗിനെയും അൻവർ ഉദ്ധീനെയും സഹായിച്ചു. 
  • അൻവർ ഉദ്ധീനെ അദ്ദേഹത്തിന്റെ ബന്ധുവായ ചന്ദ്രാസാഹിബ് പരാജയപ്പെടുത്തി. അൻവർ ഉദ്ധീന്റെ മകൻ മുഹമ്മദാലി തിരിച്ചിറപ്പള്ളിയിലേക്ക് കടക്കുകയും ചെയ്തു. 
  • ഹൈദരാബാദിൽ നസീർ ജംഗിനെ വധിക്കുകയും മുസാഫിർ ജംഗ് അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ഈ രണ്ടു സ്ഥലങ്ങളിലും ഫ്രഞ്ച് ചേരിയാണ് വിജയിച്ചത്.
  • ഡ്യുപ്ലേയെ ഹൈദരാബാദ് നിസാം ഹൈദരാബാദിന്റെ വൈസ്രോയിയായി നിയമിച്ചു. ഫ്രഞ്ച് ആർമി ചീഫ് ആയിരുന്ന മാർക്സിസ്റ്റ് ഡി. ബുസി യുടെ നേതൃത്വത്തിലുള്ള സൈന്യം ഡെക്കാൻ ഭാഗങ്ങളിൽ ഫ്രഞ്ച് ആധിപത്യം സ്ഥാപിച്ചു. 
  • മദ്രാസിലെ  ബ്രിട്ടീഷ്  ഗവർണർ തിരുച്ചിറപ്പള്ളിയിൽ അഭയം തേടിയ മുഹമ്മദലിക്ക് പിന്തുണ നൽകി ഉത്തരവ് പുറപ്പെടുവിച്ചു.
  • രണ്ടാം കർണാടിക് യുദ്ധത്തിൽ ഫ്രെഞ്ച്കാരുടെ കയ്യിലൽ നിന്നു ആർകോട്ട് പിടിച്ചെടുക്കുന്നത്തിന് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് : റോബർട്ട് ക്ലൈവ് (1751).      
  • അങ്ങനെ ചന്ദ്ര സാഹിബിനെ  തടവിലാക്കുകയും  ആ സ്ഥാനത്തേക്ക് മുഹമ്മദലിയെ കൊണ്ടുവരികയും ചെയ്തു. 
  • 1754 ഫ്രഞ്ച് ഗവൺമെന്റ് ഡ്യുപ്ലേയെ തിരികെ വിളിച്ചു. 
  • രണ്ടാം കർണാടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് : റോബർട്ട് ക്ലൈവ്
  • രണ്ടാം കർണാടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ കയ്യിൽ നിന്ന് ആർക്കോട്ട് പിടിച്ചെടുക്കുന്നത് നേതൃത്വം നൽകിയത് : റോബർട്ട് ക്ലൈവ്
  • രണ്ടാം കർണാടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി : പോണ്ടിച്ചേരി സന്ധി (1754)

മൂന്നാം കർണാടിക് യുദ്ധം:

  • മൂന്നാം കർണാടിക് യുദ്ധത്തിന്റെ കാലഘട്ടം : 1758 -  1764
  • ഡ്യുപ്ലേക്ക് ശേഷം ഫ്രഞ്ച് കമ്പനിയുടെ ഡയറക്ടറായി ചാൾസ് ഗോഡെഹു നിയമിതനായി. ഇദ്ദേഹം ഇംഗ്ലീഷുകാരുമായി ഒരു സന്ധി ഉണ്ടാക്കിയെങ്കിലും അത് നല്ല രീതിയിൽ നിലനിന്നില്ല.  
  • മൂന്നാം കർണാടിക് യുദ്ധത്തിന് കാരണം : യൂറോപ്പിലെ സപ്തവത്സര യുദ്ധം
  • യൂറോപ്പിലെ സപ്തവത്സര യുദ്ധം നടന്നത് : 1756 -1763
  • സപ്തവത്സര യുദ്ധം നടന്നത് : ബ്രിട്ടനും ഫ്രാൻസും തമ്മിൽ
  • ഇതിന്റെ ഭാഗമായി മദ്രാസ് പിടിച്ചെടുക്കുന്നതിനു വേണ്ടി ഫ്രഞ്ച് ഗവൺമെന്റ് കൗണ്ട്. ഡി. ലാലി എന്ന സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യയിലേക്ക് അയച്ചു. 
  • മൂന്നാം കർണാടിക് യുദ്ധത്തിൽ പങ്കെടുത്ത ഫ്രഞ്ച് ഗവർണർ : കൗണ്ട് ഡി ലാലി
  • മൂന്നാം കർണാടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി : പാരീസ് ഉടമ്പടി (1763)
  • ഇന്ത്യൻ ഫ്രഞ്ച് ആധിപത്യം ക്ഷയിക്കാൻ കാരണമായ യുദ്ധം : മൂന്നാം കർണാടിക് യുദ്ധം.

Related Questions:

താഴെപ്പറയുന്നവയില്‍ ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത്?

മഹൽവാരി സമ്പ്രദായം അവതരിപ്പിച്ചത് ആര്?

'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്‌?

ഗദ്ദർ പാർട്ടിയുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ രൂപീകരിക്കപ്പെട്ടു.

2.1923 ലാണ്  ഗദ്ദർ പാർട്ടി രൂപീകരിക്കപ്പെട്ടത്.

3.ആദ്യ പ്രസിഡൻറ് സോഹൻ സിംഗ് ബാക്ന  ആയിരുന്നു.

മാഹി ഏത് രാജ്യത്തിന്റെ കോളനിയായി രുന്നു ?