Question:

ഒരു ടാങ്കിലേക്ക് 2 പൈപ്പുകൾ തുറന്നു വച്ചിരിക്കുന്നു. 6 മിനുറ്റുകൊണ്ട് ടാങ്ക് നിറയും. ഒന്നാമത്തെ പൈപ്പ് മാത്രം തുറന്നു വച്ചാൽ 10 മിനിറ്റുകൊണ്ട് നിറയും. എങ്കിൽ രണ്ടാമത്തെ ടാപ്പ് മാത്രംതുറന്നു വച്ചാൽ എത്ര മിനുറ്റുകൊണ്ട് നിറയും ?

A7

B12

C15

D16

Answer:

C. 15

Explanation:

രണ്ടു പൈപ്പുകളും ഒന്നിച്ചു നിറയാൻ എടുക്കുന്ന സമയം = 6 മിനിറ്റ് ഒന്നാമത്തെ പൈപ്പ് മാത്രം തുറന്നു വച്ചാൽ 10 മിനിറ്റുകൊണ്ട് നിറയും lcm (6,10)=30 രണ്ടു പൈപ്പുകളുടെയും കൂടി കാര്യക്ഷമത = 30/6 =5 ഒന്നാമത്തെ പൈപ്പിന്റെ മാത്രം കാര്യക്ഷമത =30/10=3 രണ്ടാമത്തെ ടാപ്പ് മാത്രംതുറന്നു വച്ചാൽ എത്ര മിനുറ്റുകൊണ്ട് നിറയും =30/(5-3) =30/2 =15


Related Questions:

ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ × 2 മീറ്റർ × 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ × 4 മീറ്റർ × 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?

ഒരാൾ 20 ദിവസംകൊണ്ട് ഒരു ജോലി ചെയ്തുതീർക്കും. 12 ദിവസംകൊണ്ട് ആ ജോലിയുടെ എത്ര ശതമാനം തീർക്കും?

A, B എന്നിവർക്ക് 12 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും, A യ്ക്ക് മാത്രം 15 ദിവസം കൊണ്ട് അതേ ജോലി ചെയ്യാൻ കഴിയും. B-ക്ക് മാത്രം എത്ര ദിവസത്തിനുള്ളിൽ ഒരേ ജോലി ചെയ്യാൻ കഴിയും?

8 പുരുഷന്മാർക്കോ 12 കുട്ടികൾക്കോ ഒരു ജോലി ചെയ്യുന്നതിന് 25 ദിവസം വേണം. 6 പുരുഷന്മാർക്കും 11 കുട്ടികൾക്കും കൂടി ആ ജോലി ചെയ്യുന്നതിന് എത്ര ദിവസം വേണം?

A, B എന്നീ രണ്ട് ഇൻലെറ്റ് പൈപ്പുകൾക്ക് ഒരുമിച്ച് 24 മിനുട്ടിനുള്ളിൽ ഒരു ടാങ്ക് നിറയ്ക്കാൻ കഴിയും, ഇനി ടാങ്കിൽ ഒരു ചോർച്ച ഉണ്ടായാൽ നിറയാൻ 6 മിനുട്ട് കൂടി എടുക്കും. ചോർച്ചയിലൂടെ മാത്രം ടാങ്ക് കാലിയാവാൻ എടുക്കുന്ന സമയം കണ്ടെത്തുക.