Question:
ഇരപിടിയൻ സസ്യങ്ങൾ അവ വളരുന്ന മണ്ണിൽ ഏതു മൂലകത്തിന്റെ അഭാവം ഉണ്ടാകുമ്പോഴാണ് പ്രാണികളെ പിടിക്കാനുള്ള കഴിവ് ആർജിക്കുന്നത്?
Aനൈട്രജൻ
Bഫോസ്ഫറസ്
Cകാർബൺ
Dപൊട്ടാസ്യം
Answer:
A. നൈട്രജൻ
Explanation:
ഇരപിടിയൻ സസ്യങ്ങൾ (Insectivorous plants)
- പോഷണത്തിനായി പ്രാണികളെ പിടിക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരു വന്നത്.
- ഇരയെ പിടിക്കാൻ പലതരം കെണികൾ ഇവ ഉപയോഗിക്കുന്നു.
ഇരപിടിയൻ സസ്യങ്ങളുടെ ഉദാഹരണങ്ങൾ :
- വീനസ് ഫ്ലൈട്രാപ്പ്
- പിച്ചർ സസ്യങ്ങൾ
- സൺഡ്യൂസ് (ഡ്രോസെറ)
പ്രാണികളെ പിടിക്കാനുള്ള കഴിവ് ആർജിക്കുന്നതിന് കാരണം
- കാർബൺ, ഹൈഡ്രജൻ, ഫോസ്‌ഫറസ്, നൈട്രജൻ, സൾഫർ, കാത്സ്യം, ഇരുമ്പ് തുടങ്ങിയവ സസ്യങ്ങൾക്ക് കൂടിയ അളവിൽ ആവശ്യമായ മൂലകങ്ങളാണ്.
- മണ്ണിലെ ബാക്ടീരിയകൾ (അസറ്റോബാക്‌ടർ, നൈട്രോബാക്‌ടർ) അന്തരീക്ഷ നൈട്രജനെ നൈട്രേറ്റാക്കി മാറ്റുന്നു
- എന്നാൽ ചിലതരം മണ്ണിൽ ആസിഡിന്റെ അംശം കൂടുന്നതുകൊണ്ടും മറ്റും ഈ ബാക്ടീരിയകൾ ഇല്ലാതെ വരാം.
- ഇത്തരം മണ്ണിൽ വളരുന്ന ചെടികൾക്ക് നൈട്രജൻ ലഭിക്കില്ല.
- ഈ സ്ഥിതി മറി കടക്കുന്നതിനാണ് ചില ചെടികൾ പ്രാണികളെ പിടിക്കുന്ന കഴിവ് ആർജിച്ചെടുത്തത്.
- പ്രാണികളുടെ ശരീരം വിഘടിപ്പിച്ച് ഇവ ആവശ്യമായ നൈട്രജൻ സ്വീകരിക്കുന്നു