Question:
ഇന്ത്യൻ ഭരണഘടനയിൽ മൗലിക അവകാശങ്ങളിലെ ഏത് അനുച്ഛേദത്തിലാണ് സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉൾപ്പെടുത്തിയിരിക്കുന്നത്?
Aഅനുച്ഛേദം 14
Bഅനുച്ഛേദം 15
Cഅനുച്ഛേദം 19
Dഅനുച്ഛേദം 17
Answer:
C. അനുച്ഛേദം 19
Explanation:
അനുച്ഛേദം 19 - ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ചാണ് പറയുന്നത്
- 19 (1) (a) - അഭിപ്രായസ്വാതന്ത്ര്യം
- 19 (1) (b ) - ആയുധങ്ങൾ ഇല്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം
- 19 (1) (c ) - സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം
- 19 (1) (d ) - സഞ്ചാരസ്വാതന്ത്ര്യം
- 19 (1) (e ) - ഇന്ത്യയിലെവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം
- 19 (1) (g ) - മാന്യമായ ഏതു തൊഴിലും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം