Question:
അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രപതി മൗലികാവകാശങ്ങൾ നിരോധിക്കുന്നത് ഏതൊക്കെ വകുപ്പുകൾ അനുസരിച്ചാണ്
A355,356
B354,355
C358,359
D360,361
Answer:
C. 358,359
Explanation:
- ആർട്ടിക്കിൾ 20 21 വകുപ്പുകൾ അടിയന്തരാവസ്ഥ കാലത്തും നിരോധിക്കാൻ സാധ്യമല്ല
- യുദ്ധം വിദേശ ആക്രമണം എന്നിവയിൽ ഏതെങ്കിലും കാരണത്താൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്ത് മാത്രമാണ് അനുച്ഛേദം 358 അനുസരിച്ച് അനുച്ഛേദം 19 റദ്ദാക്കപ്പെടുന്നത് .ഇതിനായി രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവും ആവശ്യമില്ല
- രാഷ്ട്രപതി പ്രഖ്യാപിച്ച ഒരു ദേശീയ അടിയന്തരാവസ്ഥ പാർലമെൻറ് ഒരു മാസത്തിനുള്ളിൽ അംഗീകരിക്കേണ്ടതുണ്ട്
- പ്രത്യേക ഭൂരിപക്ഷത്തോടെ പാർലമെൻറ് അംഗീകരിച്ച ദേശീയ അടിയന്തരാവസ്ഥ ആറുമാസം നിലനിൽക്കും
- ഓരോ ആറുമാസം കൂടുമ്പോഴും പാർലമെന്റിന്റെ അംഗീകാരത്തോടെ എത്രകാലം വേണമെങ്കിലും ദേശീയ അടിയന്തരാവസ്ഥ നീട്ടാവുന്നതാണ്