Question:
കോഴിക്കോട് ആരുടെ നേതൃത്വത്തിലാണ് ഉപ്പുനിയമം ലംഘിച്ചത്?
Aമുഹമ്മദ് അബ്ദു റഹ്‌മാൻ
Bമൊയാരത്ത് ശങ്കരൻ
Cമുഹമ്മദ് മൗലവി
Dകെ. പി. കേശവമേനോൻ
Answer:
A. മുഹമ്മദ് അബ്ദു റഹ്‌മാൻ
Explanation:
- കേരളത്തിലെ ഉപ്പ് സത്യാഗ്രഹ കേന്ദ്രങ്ങൾ പയ്യന്നൂർ , ബേപ്പൂർ(കോഴിക്കോട്) എന്നിവയാണ്.
- പയ്യന്നൂരിൽ ഉപ്പു സത്യാഗ്രഹം നയിച്ചത് - കെ. കേളപ്പൻ
- കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം പയ്യന്നൂരിലെ ഉളിയത്ത് കടവ് ആയിരുന്നു
- ഇവിടെ തന്നെയാണ് ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതി ചെയ്യുന്നതും.
- ദണ്ഡിയാത്ര നടത്തി ഗാന്ധിജി ഉപ്പുകുറുക്കി നിയമം ലംഘിച്ചതിന്‍റെ തുടർച്ചയായി കേരളത്തിൽ ആദ്യമായി ഉപ്പു കുറുക്കൽ സമരം നടന്നത് പയ്യന്നൂരിൽ ആണ്
- ഇതിനാൽ പയ്യന്നൂർ 'രണ്ടാം ബർദോളി' എന്നറിയപ്പെടുന്നു
- കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ രണ്ടാമത്തെ വേദി - ബേപ്പൂർ(കോഴിക്കോട്)
- പയ്യന്നൂർ ഉപ്പ് സത്യാഗ്രഹത്തിൽ കെ കേളപ്പൻ അറസ്റ്റിലായതിനെ തുടർന്ന് സമരവേദി കോഴിക്കോട്ടേക്ക് മാറ്റപ്പെട്ടു.
- കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി - മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്