Question:
ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?
Aഇന്ദിരാഗാന്ധി
Bനരസിംഹറാവു
Cരാജീവ് ഗാന്ധി
Dമൻമോഹൻ സിംഗ്
Answer:
B. നരസിംഹറാവു
Explanation:
പി. വി . നരസിംഹറാവു
- പ്രധാനമന്ത്രിയായ കാലഘട്ടം - 1991 -1996
- ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
- കാലാവധി പൂർത്തിയാക്കിയ നെഹ്റു കുടുംബാംഗമല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രി
- ഇന്ത്യൻ രാഷ്ടീയത്തിലെ ചാണക്യൻ എന്നറിയപ്പെടുന്ന വ്യക്തി
- ഇന്ത്യയിൽ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി
- ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന പ്രധാനമന്ത്രി
- 1992 ലെ 73 -ാം ഭരണഘടന ഭേദഗതിയെ തുടർന്ന് പഞ്ചായത്ത് രാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി
- പ്രധാന പുസ്തകങ്ങൾ - ദി ഇൻസൈഡർ ,അയോദ്ധ്യ :6 ഡിസംബർ 1992