Question:

ഇല ആഹാരം നിർമിക്കാൻ പാകമാകുന്നത് വരെ മുളച്ചു വരുന്ന സസ്യങ്ങൾക്ക് ആഹാരം ലഭിക്കുന്നത് എവിടെ നിന്നാണ് ?

Aബീജ മൂലം

Bകണ്ഠം

Cബീജ പത്രം

Dബീജ ശീർഷം

Answer:

C. ബീജ പത്രം

Explanation:

ബീജ പത്രം

  • ഒരു സസ്യത്തിന്റെ വിത്തിലുള്ള ഭ്രൂണത്തിന്റെ നിർണ്ണായകമായ ഭാഗമാണ് ബീജ പത്രം അഥവാ Cotyledon
  • മുളയ്ക്കുന്നസമയത്ത് ബീജപത്രങ്ങൾ ഭ്രൂണത്തിന്റെ ആദ്യ ഇലകൾ ആയി മാറുന്നു.
  • ഇല ആഹാരം നിർമിക്കാൻ പാകമാകുന്നത് വരെ മുളച്ചു വരുന്ന സസ്യങ്ങൾക്ക് ആഹാരം ലഭിക്കുന്നത് ബീജപത്രത്തിൽ നിന്നാണ് 
  • ബീജപത്രങ്ങളുടെ എണ്ണമനുസരിച്ച് സസ്യശാസ്ത്രജ്ഞർ സപുഷ്പികളായ സസ്യങ്ങളെ തരംതിരിച്ചിരിക്കുന്നു.
  • ഒരു ബീജപത്രം മാത്രമുള്ള സസ്യങ്ങളെ ഏകബീജപത്രസസ്യങ്ങൾ എന്നും രണ്ടു ബീജപത്രങ്ങളുള്ള സസ്യങ്ങളെ ദ്വിബീജപത്രസസ്യങ്ങളെന്നും തരംതിരിച്ചിട്ടുണ്ട്.

Related Questions:

കാബേജിൻ്റെ ജന്മദേശമായി അറിയപ്പെടുന്നത് :

താഴെ പറയുന്നതിൽ ജലം വഴി വിത്തുവിതരണം നടത്തുന്ന സസ്യം ഏതാണ് ?

വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്ത് വരുന്നത് :

തേയിലയുടെ ജന്മദേശമായ അറിയപ്പെടുന്നത് :