Challenger App

No.1 PSC Learning App

1M+ Downloads
തൊട്ടുകൂടായ്മ നിയമ വിരുദ്ധവും ശിക്ഷാർഹവുമാക്കിയത് ഇന്ത്യൻ ഭരണഘടനയിലെ ഏത് വകുപ്പ് അനുസരിച്ചാണ് ?

A17-ാം വകുപ്പ്

B11-ാം വകുപ്പ്

C352-ാം വകുപ്പ്

D368-ാം വകുപ്പ്

Answer:

A. 17-ാം വകുപ്പ്

Read Explanation:

  •   അനുച്ഛേദം 16:  പൗരന്മാര്‍ക്ക് പൊതുതൊഴിലുകളില്‍ തുല്യാവസരം ഉറപ്പുവരുത്തുന്ന അനുച്ഛേദമാണിത്. വംശം, പാരമ്പര്യം, മതം, ജാതി, ലിംഗം, ജനന സ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പൊതു/സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജോലി നല്‍കുന്നതില്‍ പാടില്ലെന്ന് ഈ   അനുച്ഛേദത്തില്‍ വ്യക്തമാക്കുന്നു. ഇവിടെയും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക നിയമമുണ്ടാക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്നുണ്ട്.
  •   അനുച്ഛേദം 18: ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പദവികളെ/ ബഹുമതികളെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദമാണിത്. എന്നാല്‍ സൈനികവും അക്കാദമികവുമായ പദവികളെ അനുവദിക്കുന്നുണ്ട്.
  •    അനുച്ഛേദം 17:  രാജ്യത്ത് എല്ലാതരത്തിലുമുള്ള തൊട്ടുകൂടായ്മ നിരോധിക്കുന്ന അനുച്ഛേദമാണിത്. ഇതുപ്രകാരം ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായ്മ പാലിക്കുന്നത്   ശിക്ഷാര്‍ഹമായ കുറ്റമാണ്.

Related Questions:

ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ?
മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം ഏത്?

മൗലികാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

1.ഭരണഘടനയുടെ 4-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.

2.ഭരണഘടനയുടെ 3-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.

3.കോടതി നടപടികളിലൂടെ നേടിയെടുക്കാൻ കഴിയും. 

4.ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിരിക്കുന്നു. 

താഴെ പറയുന്നവയിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന മൗലിക അവകാശവുമായി ബന്ധപ്പെട്ട ആശയം ഏത് ?
6 മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം ഏത് മൗലികാവകാശത്തിൻ്റെ പരിധിയിൽ വരുന്നു ?