Question:

"ഇല്‍ബര്‍ട്ട് നിയമം" പ്രാബല്യത്തിലാക്കിയ വൈസ്രോയി?

Aറിപ്പണ്‍ പ്രഭു

Bഡല്‍ഹൗസി

Cകാനിംഗ് പ്രഭു

Dകോണ്‍വാലീസ് പ്രഭു

Answer:

A. റിപ്പണ്‍ പ്രഭു

Explanation:

ഇൽബെർട്ട് ബിൽ

  • 1883-ൽ റിപ്പൺ പ്രഭുവാണ് ഇൽബർട്ട് ബിൽ അവതരിപ്പിച്ചത്.
  • വൈസ്രോയിയുടെ 'കൗൺസിൽ ഓഫ് ലോ' യിലെ അംഗമായ പെരിഗ്രീൻ ഇൽബർട്ട് ആണ് ഈ നിയമം എഴുതി തയ്യാറാക്കിയത്.
  • ഈ നിയമ പ്രകാരം ഇന്ത്യൻ ജഡ്ജിമാർക്ക് യൂറോപ്യൻ പ്രതികളായവരെ വിചാരണ ചെയ്യാൻ സാധിക്കും.
  • ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ്, ബ്രിട്ടീഷ് പ്രജകളെ ഇന്ത്യൻ വംശജരായ മജിസ്‌ട്രേറ്റുമാർക്ക് വിചാരണ ചെയ്യാൻ അധികാരമില്ലായിരുന്നു.
  • യൂറോപ്യന്മാർ താഴ്ന്നവരായി കണക്കാക്കുന്ന ഒരു ഇന്ത്യക്കാരനെക്കൊണ്ട് ഒരു യൂറോപ്യൻ വിചാരണ ചെയ്യപ്പെടാനുള്ള സാധ്യത ബ്രിട്ടീഷ് പാർലമെൻ്റിൽ ഉൾപടെ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.
  • ബ്രിട്ടീഷ് ജനതയിൽ, നിന്നുള്ള വ്യാപകമായ എതിർപ്പിന്റെ ഫലമായി, 1884 ജനുവരിയിൽ ഈ ബില്ലിൽ ഒരു ഭേദഗതി അംഗീകരിക്കാൻ വൈസ്രോയി റിപ്പൺ നിർബന്ധിതനായി.
  • ഇത് പ്രകാരം ഒരു ജഡ്ജിയുടെ മുമ്പാകെ വിചാരണയ്‌ക്ക് വിധേയനാക്കപ്പെട്ട ഒരു വ്യക്തിക്ക് (യൂറോപ്യനോ, ഇന്ത്യക്കാരനോ), പന്ത്രണ്ട് അംഗങ്ങളുള്ള ഒരു ജൂറിയുടെ വിചാരണ അഭ്യർത്ഥിക്കാൻ അവകാശമുണ്ടായിരിക്കും
  • ഈ ജൂറി പാനലിൽ ഏഴുപേരെങ്കിലും യൂറോപ്യന്മാരോ അമേരിക്കക്കാരോ ആയിരിക്കണം.
  • ഈ ഭേദഗതിയോടെ ബില്ലിന്റെ അന്തസത്തയും,ഇന്ത്യക്കാർക്ക് അനുകൂലമായി റിപ്പൺ പ്രഭു വിഭാവനം ചെയ്ത തുല്യനീതിയും നഷ്ടപെട്ടു .

 


Related Questions:

അഹമ്മദാബാദ് തുണിമിൽ സമരത്തിനു കാരണമായ സംഭവം:

Forward Policy' was initiated by :

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അരംഭിച്ചത് എവിടെ നിന്നാണ്?

ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെ സ്ഥാപകൻ ?

‘ക്വിറ്റിന്ത്യ സമര നായിക’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?