Question:

മൃതജൈവവസ്തുക്കളിലെ സങ്കീർണമായ കാർബണിക വസ്‌തുക്കളെ എൻസൈമുകളുടെ സഹായത്താൽ ലഘുഘടകങ്ങളാക്കി മാറ്റുന്നവയ്ക്ക് എന്ത് പറയുന്നു ?

Aദ്വിതീയ ഉൽപാദകർ

Bവിഘാടകർ

Cപ്രാഥമിക മാംസഭോജികൾ

Dദ്വിതീയ മാംസഭോജികൾ

Answer:

B. വിഘാടകർ

Explanation:

  • ജീവലോകത്തിന്റെ പ്രാഥമിക ഊർജസ്രോതസ്സ് സൂര്യനാണ്.
  • ഹരിത സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിലൂടെ പ്രകാശോർജത്തെ രാസോർജമാക്കി മാറ്റുന്നു.
  • ഈ ഊർജമാണ് ഭക്ഷ്യശൃംഖല വഴി കൈമാറ്റം ചെയ്യപ്പെട്ട് മറ്റു ജീവികളിലെത്തുന്നത്.
  • പ്രകാശസംശ്ലേഷണം നടത്തുന്ന സസ്യങ്ങളെ ഉൽപ്പാദകർ (Producers) എന്നും നേരിട്ടോ അല്ലാതെയോ ഊർജത്തിനായി സസ്യങ്ങളെ ആശ്രയിക്കുന്ന മറ്റു ജീവികളെ ഉപഭോക്താക്കൾ (Consumers) എന്നും വിളിക്കുന്നു.
  • നേരിട്ട് സസ്യങ്ങളെ ആശ്രയിക്കുന്ന ഉപഭോക്താക്കളെ പ്രാഥമിക ഉപഭോക്താക്കൾ എന്നും അവയെ ആഹാരമാക്കുന്നവയെ ദ്വിതീയ ഉപഭോക്താക്കളെന്നും പറയാം.
  • ദ്വിതീയ ഉപഭോക്താക്കളെ ഭക്ഷിക്കുന്നവരാണ് തൃതീയ ഉപഭോക്താക്കൾ
  • ജന്തു പദാർത്ഥങ്ങളും സസ്യപദാർത്ഥങ്ങളും ഭക്ഷിക്കുന്ന ജീവികൾ - സർവഭോജി (മിശ്രഭോജി) (Omnivores)            ഉദാ: മനുഷ്യൻ
  • ഭക്ഷ്യപദാർത്ഥങ്ങൾ ഭക്ഷിക്കുന്നതിനോടൊപ്പം കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ ഉത്പാദിപ്പിക്കുകയും ശേഖരിച്ച് വയ്കയും ചെയ്യുന്നവർ-ദ്വിതീയ ഉത്പാദകർ (Secondary Producers)
  • മൃത ജൈവവസ്‌തുക്കളിലെ സങ്കീർണ്ണമായ കാർബണിക വസ്‌തുക്കളെ എൻസൈമുകളുടെ സഹായത്താൽ ലഘുഘടകങ്ങളാക്കി മാറ്റുന്നവ -വിഘാടകർ (Decomposers)ഉദാ : ബാക്ടീരിയ, ഫംഗസ്

Related Questions:

National STI Observatory സ്ഥാപിക്കാൻ നിർദ്ദേശിച്ച ദേശീയ നയമേത് ?

പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജത്തിന്റെ വികാസം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സർക്കാർ നോഡൽ ഏജൻസി ?

ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്, ദേശീയ ശാസ്ത്ര ദിനം, ദേശീയ അദ്ധ്യാപക ശാസ്ത്ര കോൺഗ്രസ് എന്നിവ സംഘടിപ്പിക്കുന്ന ദേശീയ സ്ഥാപനം ?

ഇന്ത്യയുടെ 2008 ലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമപദ്ധതി(NAPCC) രൂപീകരിച്ച എട്ട് ലക്ഷ്യങ്ങളിൽ പെടാത്തതിനെ തിരിച്ചറിയുക :

ഗഗൻയാൻ പദ്ധതിക്കുവേണ്ടി രൂപവത്കരിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ഡയറക്ടറായി നിയമിതനായ മലയാളി ?