Question:

മനുഷ്യരിലെ രാസസന്ദേശവാഹകർ എന്നറിയപ്പെടുന്നത് ?

Aഓക്സിജൻ

Bരക്തം

Cഹോർമോണുകൾ

Dഇവയൊന്നുമല്ല

Answer:

C. ഹോർമോണുകൾ

Explanation:

ഒരു ഗ്രന്ഥിയോ കോശമോ പുറപ്പെടുവിക്കുന്ന സന്ദേശവാഹകരായ സ്രവങ്ങളാണ് അന്തർഗ്രന്ഥിസ്രാവം അഥവാ ഹോർമോണുകൾ . ഈ സ്രവങ്ങൾ മറ്റ് ശരീര അവയവങ്ങളിലോ ഗ്രന്ഥികളെയോ നിയന്ത്രിക്കുവാൻ ഉതകുന്ന രീതിയിലുള്ളവയാണ്. കുറഞ്ഞ അളവിലുള്ള ഇവയുടെ സ്രാവം പോലും വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ ശരീരത്തിൽ വരുത്തുന്നു. ഇവ രാസകാരികളായ സന്ദേശവാഹകരാണ്. ഇവയ്ക്ക് ഒരു കോശത്തിൽ നിന്ന് മറ്റു കോശങ്ങളിലേക്ക് സന്ദേശം എത്തിക്കുവാനുള്ള കഴിവുണ്ട്.


Related Questions:

Over production of which hormone leads to exophthalmic goiture?

ഗർഭാശയ വളർച്ചയ്ക്കും ഗർഭധാരണത്തിനും ഭ്രൂണത്തെ നിലനിർത്താനും സഹായിക്കുന്ന ഹോർമോൺ ആണ്?

ഏത് ഹോർമോണിൻറെ അഭാവം മൂലമാണ് ഡയബറ്റിസ് ഇൻസിപിഡസ് ഉണ്ടാകുന്നത് ?

സസ്യങ്ങളിലെ മാസ്റ്റർ ഹോർമോൺ എന്നറിയപ്പെടുന്നതേത്?

പാരാതെർമോൺ ഹോർമോണിന്റെ അളവ് കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം?