Question:

ഹൈപ്പോതലാമസിൽ നിന്ന് ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നതൻ്റെ ഫലമായി സംഭവിക്കുന്ന പ്രവർത്തനങ്ങൾ ഏതെല്ലാം?

1.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോണിന്റെ (FSH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

2.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

ഹൈപ്പോതലാമസിൽ നിന്ന് ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നതൻ്റെ ഫലമായി പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോണിന്റെ (FSH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു അതിനൊപ്പം തന്നെ പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.


Related Questions:

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലിംഫോയ്ഡ് അവയവം ഏത് ?

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ബാഹ്യകർണം, മധ്യകർണം, ആന്തരകർണം എന്നിങ്ങനെ ചെവിയുടെ ഭാഗങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു.

2. സെറുമിനസ് ഗ്രന്ഥികൾ മധ്യകർണത്തിൽ ആണ് കാണപ്പെടുന്നത്.

താഴെപ്പറയുന്നവയിൽ ഏത് ഗ്രന്ഥിയാണ് ജനനസമയത്ത് വലുത്, എന്നാൽ പ്രായമാകുമ്പോൾ വലിപ്പം കുറയുന്നത്?

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?

അന്തസ്രാവി ഗ്രന്ഥികളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇവ നാളീരഹിത ഗ്രന്ഥികൾ എന്നറിയപ്പെടുന്നു.

2.അന്തസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങൾ അറിയപ്പെടുന്നത് ഹോർമോണുകൾ എന്നാകുന്നു.