Question:
മാർഗനിർദേശക തത്വങ്ങളിലെ ഗാന്ധിയൻ ആശയങ്ങൾ ഏതെല്ലാം ?
- ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം
- കുടിൽ വ്യവസായത്തിൽ പ്രോത്സാഹനം
- ഏകീകൃത സിവിൽ നിയമം
- കൃഷിയും മൃഗസംരക്ഷണവും
Aരണ്ടും മൂന്നും
Bഒന്ന് മാത്രം
Cഒന്നും രണ്ടും നാലും
Dമൂന്നും നാലും
Answer:
C. ഒന്നും രണ്ടും നാലും
Explanation:
- ഗാന്ധിയൻ ലിബറൽ സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് മാർഗനിർദ്ദേശക തത്വങ്ങൾ
മാർഗനിർദേശക തത്വങ്ങളിലെ ഗാന്ധിയൻ ആശയങ്ങൾ:
- ഗ്രാമപഞ്ചായത്തുകളടെ രൂപീകരണം( ആർട്ടിക്കിൾ 40 )
- കുടിൽ വ്യവസായത്തിന് പ്രോത്സാഹനം( ആർട്ടിക്കിൾ 43)
- ലഹരി പാനീയം ഉപഭോഗം നിയന്ത്രിക്കൽ (ആർട്ടിക്കിൾ 47)
- കൃഷിയും മൃഗസംരക്ഷണവും (ആർട്ടിക്കിൾ 48)