Question:

ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശമേഖലകൾ അറിയപ്പെടുന്നത് ?

Aഭൗമമർദ്ദ മേഖല

Bസമമർദ്ദ മേഖല

Cഉച്ചമർദ്ദ മേഖല

Dആഗോളമർദ്ദ മേഖല

Answer:

D. ആഗോളമർദ്ദ മേഖല

Explanation:

  • ആഗോളമർദ്ദ മേഖല - ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശമേഖലകൾ

  • സൂര്യന്റെ അയനത്തിനനുസൃതമായി മർദ്ദമേഖലകൾക്ക് സ്ഥാനമാറ്റമുണ്ടാകുന്നു

7 ആഗോളമർദ്ദ മേഖലകളാണുള്ളത്

  • ഉത്തര ധ്രുവീയ ഉച്ചമർദ്ദ മേഖല - 90° വടക്ക് അക്ഷാംശം

  • ഉത്തര ഉപധ്രുവീയ ന്യൂനമർദ്ദ മേഖല - 60° വടക്ക് അക്ഷാംശം

  • ഉത്തര ഉപോഷ്ണ ഉച്ചമർദ്ദ മേഖല - 30° വടക്ക് അക്ഷാംശം

  • മധ്യരേഖ ന്യൂനമർദ്ദ മേഖല - 5° വടക്ക് മുതൽ 5° തെക്കേ അക്ഷാംശം വരെ

  • ദക്ഷിണ ഉപോഷ്ണ ഉച്ചമർദ്ദ മേഖല - 30° തെക്ക് അക്ഷാംശം

  • ദക്ഷിണ ഉപധ്രുവീയ ന്യൂനമർദ്ദ മേഖല - 60° തെക്ക് അക്ഷാംശം

  • ദക്ഷിണ ധ്രുവീയ ഉച്ചമർദ്ദ മേഖല - 90° തെക്ക് അക്ഷാംശം


Related Questions:

വെള്ളയാനകളുടെ നാട് :

ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്?

' തഹ് രിർ സ്ക്വയർ ' ഏതു രാജ്യത്ത് സ്ഥിതിചെയ്യുന്നു ?

സമരാത്രദിനങ്ങള്‍ (വിഷുവങ്ങള്‍) ഏതെല്ലാം ?

റിബോൺ വെള്ളച്ചാട്ടം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്