Question:
ഹരിത സസ്യങ്ങളിൽ പ്രകാശ സംശ്ലേഷണത്തിനായി ആവശ്യമായത് എന്തൊക്കെയാണ് ?
Aകാർബൺ ഡൈ ഓക്സൈഡ്
Bവെള്ളവും വെളിച്ചവും
Cക്ലോറോഫിൽ
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Explanation:
പ്രകാശസംശ്ലേഷണം(Photosynthesis)
- ഹരിതസസ്യങ്ങൾ ഹരിതകണത്തിൻ്റെ സാന്നിധ്യത്തിൽ കാർബൺ ഡൈ ഓക്സൈഡ്, ജലം, സൂര്യപ്രകാശം എന്നിവ ആഗിരണം ചെയ്തുകൊണ്ട് കാർബോ ഹൈഡ്രേറ്റ് ഉത്പാദിപ്പിക്കുകയും രാസ ഊർജ്ജം സ്വതന്ത്രമാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം (Photosynthesis).
- പ്രകാശസംശ്ലേഷണ ഫലമായി ഗ്ലൂക്കോസും ഓക്‌സിജനും ഉണ്ടാകുന്നു.
- ഗ്ലൂക്കോസ് അധികം ആകുമ്പോൾ അത് അന്നജത്തിൻറെ രൂപത്തിൽ സംഭരിക്കപ്പെടും. ഇത് വേരുകൾ, ഇലകൾ, കിഴങ്ങുകൾ എന്നിവയിൽ സൂക്ഷിക്കുന്നു.
- ഇലകളിൽ അന്നജത്തിൻറെ (ഗ്ലൂക്കോസ്) സാന്നിധ്യം പ്രകാശസംശ്ലേഷണം സംഭവിക്കുന്നതിനെ സൂചിപ്പിക്കുന്നു.
- അന്നജം ഒരു കാർബോഹൈഡ്രേറ്റ് കൂടിയാണ്.
- ഇത് ഭൂമിയിലെ ഒരു അതുല്യമായ പ്രക്രിയയാണ്. സൗരോർജ്ജം ഇലകൾ പിടിച്ചെടുക്കുകയും ഭക്ഷണ രൂപത്തിൽ ചെടിയിൽ സംഭരിക്കുകയും ചെയ്യുന്നു.
- സസ്യങ്ങളുടെ പച്ചനിറത്തിലുള്ള ഭാഗങ്ങളിൽ, പ്രാഥമികമായി ഇലകളിൽ മാത്രമാണ് പ്രകാശസംശ്ലേഷണം നടക്കുന്നത്.
- കാർബൺ ഡയോക്സൈഡും ജലവും ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയിലെ ഉപോല്പ്പന്നമാണ് ഓക്സിജൻ.
- പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി ഓക്സിജൻ ഉണ്ടാകുന്നുവെന്നു കണ്ടെത്തിയത് - ജോസഫ് പ്രീസ്റ്റിലി
- പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി പുറത്തുവരുന്ന ഓക്സിജന്റെ ഉറവിടം -ജലം
- പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി പുറത്തുവരുന്ന ഓക്സിജന്റെ ഉറവിടം ജലമാണെന്ന് കണ്ടെത്തിയത് - വാൻ നീൽ
- ഇലകളിൽ അടങ്ങിയിരിക്കുന്ന ഹരിത വർണ്ണകത്തെ (പിഗ്‌മെന്റിനെ) ക്ലോറോഫിൽ എന്ന് വിളിക്കുന്നു.
- ഒരു സസ്യത്തിൻറെ ക്ലോറോപ്ലാസ്റ്റുകളിലാണ് ക്ലോറോഫിൽ സ്ഥിതിചെയ്യുന്നത്.
- ധവള പ്രകാശത്തിൻറെ ഹരിത തരംഗദൈർഘ്യത്തെ ആഗിരണം ചെയ്യാത്തതിനാൽ ഇത് പച്ച നിറത്തിലാണ്.