Question:
ഒരു വികസനസൂചികയെന്ന നിലയില്‍ പ്രതിശീര്‍ഷ വരുമാനത്തിന്റെ പോരായ്മകള്‍ എന്തെല്ലാമാണ് ?
1.പ്രതിശീര്‍ഷവരുമാനം ഒരു ശരാശരി വരുമാനമാണ്, സംഖ്യാപരമായ കണക്കുകൂട്ടല്‍ മാത്രമാണ്.
2.വിദ്യാഭ്യാസം,പോഷകാഹാരലഭ്യത, ആരോഗ്യസംരക്ഷണം തുടങ്ങിയവ ഈ വികസനസൂചികയുടെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല.
3.സമ്പത്തിന്റെ തുല്യമായ വിതരണവും അതു വഴിയുണ്ടാകുന്ന സാമൂഹികക്ഷേമവും ഈ വികസനസൂചിക പരിഗണിക്കുന്നില്ല
A1 മാത്രം.
B2 മാത്രം.
C1ഉം 3ഉം
D1,2,3 ഇവയെല്ലാം.
Answer:
D. 1,2,3 ഇവയെല്ലാം.
Explanation:
ഒരു രാജ്യത്തിലെ അല്ലെങ്കിൽ പ്രദേശത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജി.ഡി.പി.യെ) മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതി ശീർഷ വരുമാനം കണക്കാക്കുന്നത്. എന്നാൽ ഇത് രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ സാമ്പത്തികശേഷി പ്രതിഫലിപ്പിക്കുന്നില്ല,പകരം സംഖ്യാപരമായ ഒരു ശരാശരി കണക്കുകൂട്ടൽ മാത്രമാണ്. വിദ്യാഭ്യാസം,പോഷകാഹാരലഭ്യത, ആരോഗ്യസംരക്ഷണം തുടങ്ങിയവ ഈ വികസനസൂചികയുടെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല.സമ്പത്തിന്റെ തുല്യമായ വിതരണവും അതു വഴിയുണ്ടാകുന്ന സാമൂഹികക്ഷേമവും ഈ വികസനസൂചിക പരിഗണിക്കുന്നില്ല.