Question:

യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള രണ്ട് കേരളീയ ദൃശ്യകലകൾ ഏവയാണ് ?

Aകഥകളിയും ഓട്ടംതുള്ളലും

Bതെയ്യവും കൂടിയാട്ടവും

Cകൂടിയാട്ടവും പടയണിയും

Dകൂടിയാട്ടവും മുടിയേറ്റും

Answer:

D. കൂടിയാട്ടവും മുടിയേറ്റും

Explanation:

  • ലോകപൈതൃകമായി യുനെസ്‌കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം.
  • അഭിനയകലയ്ക്ക് നൃത്തതെക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ ” എന്നും വിശേഷിപ്പിക്കുന്നു.
  • കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു.
  • ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്.
  • പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും.

 

  • കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്
  • കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്.
  • ദാരികാവധമാണ് പ്രമേയം.
  • 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. 
  • കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാ പൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ.
  • അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്.
  • 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി.

Related Questions:

യൂനസ്‌കോ കൂടിയാട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം ഏതാണ് ?

മാമാങ്കവുമായി ബന്ധപെട്ടു ചാവേറുകളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന കിണറുകൾ അറിയപ്പെട്ടിരുന്നത്?

മാർഗി സ്ഥാപിച്ചത് ആരാണ് ?

യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ കലാരൂപം ?

കേരള കലാമണ്ഡലം സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?