Question:

ചാട്ടവാർ ചുഴറ്റിയാൽ ഉണ്ടാകുന്ന പൊട്ടൽ ശബ്‌ദത്തിന് കാരണം എന്താണ് ?

Aപ്രതിഫലനം

Bസോണിക് ബൂം

Cപ്രതിധ്വനി

Dഡോപ്ലർ എഫക്ട്

Answer:

B. സോണിക് ബൂം

Explanation:

  • സോണിക് ബൂം - ശബ്ദത്തേക്കാൾ വേഗത്തിലോ ശബ്ദവേഗത്തിലോ സഞ്ചരിക്കുന്ന വസ്തുവിൽ ആഘാതതരംഗം മൂലമുണ്ടാകുന്ന ശക്തിയേറിയ ഉയർന്ന ശബ്ദം 

  • ചാട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന ശബ്ദത്തിന് കാരണം സോണിക് ബൂം ആണ് 

  • ശബ്ദ തീവ്രത - ശബ്ദത്തിന്റെ സഞ്ചാര പാതയ്ക്ക് ലംബമായി യൂണിറ്റ് വിസ്തീർണത്തിൽ കൂടി ഒരു സെക്കന്റിൽ കടന്നു പോകുന്ന ശബ്ദോർജത്തിന്റെ അളവ് 

  • ശബ്ദത്തിന്റെ കുറഞ്ഞവേഗതയെ സൂചിപ്പിക്കുന്നത് - സബ്സോണിക് 

  • ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത് - സൂപ്പർ സോണിക് 

  • ശബ്ദത്തേക്കാൾ അഞ്ചിരട്ടി  വേഗത്തെ സൂചിപ്പിക്കുന്നത് - ഹൈപ്പർ സോണിക് 

Related Questions:

വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക.

ശബ്ദത്തിന്റെ സഹായത്തോടെ വസ്തുക്കളുടെ സ്ഥാനനിർണയം നടത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണം

മനുഷ്യരിൽ ശബ്‌ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗമാണ് :

ശബ്ദത്തിന്റെ ഏതു സ്വഭാവമാണ് സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?

പ്രസരണത്തിന് മാധ്യമം ആവശ്യമായ ഊർജ്ജ തരംഗമാണ്