Question:

ഒരു ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലം പെൻസ്റ്റോക്ക് കുഴലിലൂടെ താഴോട്ട് ഒഴുകുമ്പോൾ ഉള്ളഊർജ്ജരൂപമേത്?

Aവൈദ്യുതോർജ്ജം

Bഗതികോർജ്ജം

Cരാസോർജ്ജം

Dപ്രകാശോർജ്ജം

Answer:

B. ഗതികോർജ്ജം

Explanation:

ഗതികോർജം 

  • വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജമേതാണ് -ഗതികോർജം 
  • ഒഴുകുന്ന ജലം,വീഴുന്ന വസ്തുക്കൾ,പായുന്ന ബുള്ളറ്റ് എന്നിവയിലെ ഊർജം -ഗതികോർജം 
  • 'm' മാസുള്ള ഒരു വസ്തു 'v' പ്രവേഗത്തോടെ ചലിക്കുമ്പോൾ അതിന്റെ ഗതികോർജം 
    K=1/2MV^2
  • ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ പ്രവേഗം ഇരട്ടിയാക്കിയാൽ ഗതികോർജം 4 മടങ്ങ് വർധിക്കും 
  • വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനനുസരിച്ച് ഗതികോർജം കൂടുന്നു 
    മുകളിലേക്ക്  എറിയപ്പെടുന്ന ഒരു വസ്തുവിന്റെ ഗതികോർജം കുറയുന്നു എന്നാൽ  സ്ഥിതികോർജം കൂടുന്നു 
  • പ്രവൃത്തി എന്നത് ഗതികോർജ്ജത്തിൽ ഉണ്ടായ മാറ്റത്തിനു തുല്യമായി വരുന്നതിനെ പറയുന്നത് -പ്രവൃത്തി -ഊർജതത്വം 
  • ഗതികോർജം ഒരു അദിശ അളവാണ് 
  • ഗുരുത്വാകര്ഷണ ബലത്തിനെതിരെ ബാഹ്യ ശക്തി ചെയ്യുന്ന പ്രവൃത്തി സ്ഥിതികോർജ്ജമായി സംഭരിക്കപ്പെടുന്നു 

Related Questions:

The unit a acceleration is :

ആർക്ക് വെൽഡിങ്ങിൽ താപത്തിന്റെ ഉറവിടം :

വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക.

ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ് :

മിന്നൽ വൈദ്യുതി ഡിസ്ചാർജ് ആണെന്ന് തെളിയിച്ചത് ആര്?