Question:
ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ?
Aമൗലികാവകാശങ്ങൾ
Bഇന്ത്യയിലെ പ്രദേശങ്ങൾ
Cപൗരത്വം
Dനിർദേശക തത്വം
Answer:
A. മൗലികാവകാശങ്ങൾ
Explanation:
- മൗലികാവകാശങ്ങളുടെ ശില്പി - സർദാർ വല്ലഭായി പട്ടേൽ
- മൗലികാവകാശങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാവുന്നതാണ്.
- മൗലികാവകാശങ്ങളുടെ സംരക്ഷകൻ-സുപ്രീംകോടതി
- മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്- യു. എസ് .എ യിൽ നിന്ന്.
- മൗലികാവകാശങ്ങളെ കുറിച്ച് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം -കറാച്ചി (1931) (അധ്യക്ഷൻ സർദാർ ;വല്ലഭായി പട്ടേൽ )
- മൗലികാവകാശങ്ങളെ കുറിച്ചുള്ള പ്രമേയത്തിന്റെ കരട് തയ്യാറാക്കി കറാച്ചി സമ്മേളനത്തിൽ അവതരിപ്പിച്ചത്- ജവഹർലാൽ നെഹ്റു
- ഭരണഘടന നിർമ്മാണ സഭയിലെ മൗലികാവകാശങ്ങളും ന്യൂനപക്ഷങ്ങളും എന്ന കമ്മിറ്റിയുടെ ചെയർമാൻ -സർദാർ വല്ലഭായി പട്ടേൽ
- മൗലികാവകാശ സബ് കമ്മിറ്റിയുടെ ചെയർമാൻ -ജി ബി കൃപലാനി