100 ഗ്രാം മുതൽ 1 കിലോ വരെ ഭാരമുള്ള സാറ്റെലൈറ്റുകൾക്ക് പറയുന്ന പേരാണ് Pico സാറ്റലൈറ്റ്.
കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും ഏഴ് എഞ്ചിനീയറിംഗ് കോളേജുകൾ ചേർന്നാണ് സ്റ്റുഡ്സാറ്റ് (studsat) എന്ന സാറ്റലൈറ്റ് നിർമ്മിച്ചത്.
ISRO യുടെ മേൽനോട്ടത്തിൽ ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റി നിർമ്മിച്ച ആദ്യത്തെ ഉപഗ്രഹമാണ് അനുസാറ്റ്.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ക്രോമെപ്പെട്ടിലെ അണ്ണാസർവ്വകലാശാലയും കൂടിയാണ് അനുസാറ്റ് നിർമിച്ചത്.
100 ഗ്രാമിൽ താഴെയുള്ള സാറ്റെലൈറ്റുകൾക്കു പറയുന്ന പേരാണ് ഫെംറ്റോ സാറ്റലൈറ്റ് (femtosatellite).