Question:
' പ്രോജക്ട് ആരോ ' ഏതുമായി ബന്ധപ്പെട്ട വികസന പദ്ധതിയാണ് ?
Aആശുപ്രതി
Bവിദ്യാലയം
Cപോസ്റ്റോഫീസ്
Dപഞ്ചായത്ത്
Answer:
C. പോസ്റ്റോഫീസ്
Explanation:
പ്രോജക്ട് ആരോ
- ആരോ പോസ്റ്റ് ഓഫീസ് പ്രോജക്ട് എന്നും അറിയപ്പെടുന്നു
- ഇന്ത്യയുടെ ദേശീയ തപാൽ സേവനമായ 'ഇന്ത്യ പോസ്റ്റ്' നടപ്പിലാക്കുന്ന ഒരു സംരംഭമാണ് ഇത് .
- പരമ്പരാഗത തപാൽ ഓഫീസുകളെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കൂടുതൽ കാര്യക്ഷമവും ഉപഭോക്തൃ സൗഹൃദ കേന്ദ്രങ്ങളും ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം
- 2008 ലാണ് പദ്ധതി ആരംഭിച്ചത്.
പ്രോജക്ട് ആരോയുടെ പ്രധാന ലക്ഷ്യങ്ങൾ :
- മെയിൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക
- പോസ്റ്റ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങളും രൂപഭാവവും മെച്ചപ്പെടുത്തുക
- പ്രവർത്തന പ്രക്രിയകൾ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഒപ്റ്റിമൈസ് ചെയ്യുക
- ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുക .