Question:
സംസ്ഥാന പി.എസ്.സി അംഗങ്ങളുടെ പ്രായപരിധി എത്ര ?
A65 വയസ്സ്
B58 വയസ്സ്
C62 വയസ്സ്
D63 വയസ്സ്
Answer:
C. 62 വയസ്സ്
Explanation:
SPSC കമ്മീഷൻ അംഗങ്ങളുടെ നിയമനവും കാലാവധിയും
- സംസ്ഥാന ഗവർണർ ആണ് സംസ്ഥാന PSC ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്.
- PSCയുടെ അംഗസംഖ്യയെ കുറിച്ച് ഭരണഘടനയിൽ പ്രതിപാദിക്കുന്നില്ല.
- ഗവർണറുടെ വിവേചനാധികാരത്തിലാണ് സംസ്ഥാന PSC അംഗങ്ങളുടെ എണ്ണം തീരുമാനിക്കുന്നത്.
- കമ്മീഷനിലെ പകുതി അംഗങ്ങളും ഇന്ത്യൻ സർക്കാരിന് കീഴിലോ ഒരു സംസ്ഥാന സർക്കാരിന് കീഴിലോ കുറഞ്ഞത് 10 വർഷമെങ്കിലും പദവി വഹിച്ചിട്ടുള്ള വ്യക്തികൾ ആയിരിക്കണം.
- ആറു വർഷം അല്ലെങ്കിൽ 62 വയസ്സാണ് ചെയർമാൻ ഉൾപ്പെടെയുള്ള PSC അംഗങ്ങളുടെ കാലാവധി.
- 1976 ലെ 41ാം ഭേദഗതിയിലൂടെയാണ് PSC കമ്മീഷനിലെ ചെയർമാന്റെയും അംഗങ്ങളുടെയും പ്രായപരിധി 60ൽ നിന്ന് 62 ആക്കിയത്
- അംഗങ്ങൾ (ചെയർമാൻ ഉൾപ്പെടെ) രാജിക്കത്ത് നൽകുന്നത് ഗവർണർക്കാണ്.
- ചെയർമാന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ അംഗങ്ങളിൽ നിന്ന് ഒരാളെ ആക്ടിംഗ് ചെയർമാനായി നിയമിക്കുവാൻ ഗവർണർക്ക് അധികാരം ഉണ്ടായിരിക്കും.
- ചെയർമാന്റെയോ അംഗത്തിന്റെയോ നിയമനത്തിനുശേഷം അവരുടെ സേവന വ്യവസ്ഥകളിൽ മാറ്റം വരുത്തുവാൻ ഗവർണർക്ക് അധികാരമില്ല.
- ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നാണ് നൽകപ്പെടുന്നത്.