App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം :

Aമതേതര രാഷ്ട്രം

Bക്ഷേമ രാഷ്ട്രം

Cജനാധിപത്യ രാഷ്ട്രം

Dപരമാധികാര രാഷ്ട്രം

Answer:

B. ക്ഷേമ രാഷ്ട്രം

Read Explanation:

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ (Directive Principles of State Policy)

  • ക്ഷേമ രാഷ്ട്ര സങ്കല്പത്തിന്റെ പൂർത്തീകരണത്തിനാണ് മാർഗ്ഗനിർദേശക തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  • ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗത്ത് ഉൾപ്പെടുന്ന 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളാണ് നിർദ്ദേശകതത്ത്വങ്ങൾ.
  • മാർഗനിർദ്ദേശക തത്ത്വങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവ ഭരണനിർവ്വഹണത്തിലും നിയമനിർമ്മാണത്തിലും ഭരണകൂടം പാലിക്കേണ്ട നിർദ്ദേശങ്ങളാണ്.
  • ലോകത്തിൽ ആദ്യമായി മാർഗനിർദ്ദേശ തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ രാജ്യം സ്പെയിൻ ആണ്.
  • സ്പെയിനിൽ നിന്ന് അയർലൻഡ് മാർഗ്ഗനിർദ്ദേശ തത്വങ്ങൾ എന്ന ആശയം ഭരണഘടനയിലേക്ക് കൂട്ടിച്ചേർത്തു.
  • അയർലണ്ടിനെ മാതൃകയാക്കി കൊണ്ടാണ് മാർഗനിർദ്ദേശതത്വങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.
  • മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിന് അർഹമല്ലാത്തവയാണ് (Non Justiciable).
  • രാജ്യത്തിൻറെ ഭരണത്തിന്റെ അടിസ്ഥാനം (Fundamental to the governance of the country) എന്നറിയപ്പെടുന്നത് മാർഗനിർദ്ദേശക തത്വങ്ങളാണ്.
  • 'ഇന്ത്യൻ ഭരണഘടനയുടെ ഓപ്പറേറ്റീവ് ഭാഗം' എന്നും മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ അറിയപ്പെടുന്നു
  • ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ക്ഷേമ രാഷ്ട്ര സങ്കൽപങ്ങൾ മാർഗ്ഗനിർദ്ദേശ തത്വങ്ങളിൽ ഉൾപ്പെടുന്നതിനാൽ ഗാന്ധിയൻ തത്വങ്ങളും ഇതിൽ കാണാവുന്നതാണ്.

Related Questions:

ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങൾ , സ്ഥലങ്ങൾ , വസ്തുക്കൾ എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?

രാഷ്ട പിതാവായ ഗാന്ധിജിയുടെ ആശയങ്ങൾ ഉൾപ്പെടുത്തിയത് ഭരണഘടനയുടെ ഏത് ഭാഗത്താണ് ?

മദ്യ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

' നോട്ട് ബെറ്റർ ദാൻ ദ ന്യൂ ഇയർ റെസല്യഷൻസ് വിച്ച് വെയർ ബ്രോക്കൻ ഓൺ സെക്കന്റ് ഓഫ് ജനുവരി ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

നിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്നതിനായി സമീപിക്കേണ്ട കോടതി ഏത്