Question:

ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?

A5

B9

C7.3

D7

Answer:

D. 7

Explanation:

ആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക = n² എങ്കിൽ ആദ്യത്തെ n ഒറ്റ സംഖ്യകളുടെ ശരാശരി കാണാൻ = തുക / എണ്ണം = n²/ n = n ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി = n = 7


Related Questions:

വാർഷിക പരീക്ഷയിൽ അമ്മുവിന് കണക്ക്, സയൻസ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് കിട്ടിയ മാർക്കുകൾ യഥാക്രമം 32,45,50,28,40 എന്നിവയാണ്.എങ്കിൽ അമ്മുവിന് കിട്ടിയ ശരാശരി മാർക്ക് എത്ര?

ഒരു ബാറ്റ്സ്മാൻ 10 ഇന്നിങ്സിൽ ശരാശരി 32 റൺസ് . ശരാശരിയിൽ 3 റൺസിന്റെ വർദ്ധനവ് കൂടി ഉണ്ടാകാൻ അടുത്ത ഇന്നിങ്സിൽ എത്ര റൺസ് എടുക്കണം ?

റിലയൻസ് കമ്പനിയിലെ മുഴുവൻ സ്റ്റാഫുകളുടെയും ശരാശരി ശമ്പളം പ്രതിമാസം 15000 രൂപയാണ്. ഓഫീസർമാരുടെ ശരാശരി ശമ്പളം പ്രതിമാസം 45000 രൂപയും, ഓഫീസർമാരല്ലാത്തവരുടെ ശമ്പളം പ്രതിമാസം 10000 രൂപയുമാണ്. ഓഫീസർമാരുടെ എണ്ണം 20 ആണെങ്കിൽ, റിലയൻസ് കമ്പനിയിലെ ഓഫീസർമാരല്ലാത്തവരുടെ എണ്ണം കണ്ടെത്തുക.

ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ശരാശരി ഭാരം 30 കിലോഗ്രാമാണ്. ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഭാരം 32 കിലോഗ്രാമായി മാറി. എന്നാൽ പന്ത്രണ്ടാമത്തെകുട്ടിയുടെ ഭാരം എത്ര?

20 നും 40നും ഇടയ്ക്കുള്ള അഭാജ്യസംഖ്യകളുടെ ശരാശരി _____ ആണ്.