Question:

1 മുതൽ 29 വരെയുള്ള എണ്ണൽസംഖ്യകളുടെ വർഗ്ഗത്തിന്റെ ശരാശരി എന്ത്?

A260

B300

C320

D295

Answer:

D. 295

Explanation:

1 മുതൽ n വരെയുള്ള എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ ശരാശരി = (n+1)(2n+1)/6 1 മുതൽ 29 വരെയുള്ള എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ ശരാശരി = (30)(59)/6 = 5 × 59 = 295


Related Questions:

മൂന്നു സംഖ്യകളുടെ ശരാശരി 75 ആണ്. അവയിൽ ഏറ്റവും വലിയ സംഖ്യ 90-ഉം മറ്റു രണ്ടു സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 35-ഉം ആണ്. മൂന്നിലും വെച്ചേറ്റവും ചെറിയ സംഖ്യ ഏത്?

20 കുട്ടികളുടെയും 5 അധ്യാപകരുടെയും ശരാശരി വയസ്സ് 20 ആണ്. ഒരു അധ്യാപകൻ ഒഴിവായിപ്പോയിട്ട് മറ്റൊരു അധ്യാപകൻ വന്നപ്പോൾ ശരാശരി വയസ്സ് 1 കൂടി. അവരുടെ വയസ്സുകളുടെ വ്യത്യാസമെന്ത്?

അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യയേത്?

ഒരു പട്ടണത്തിലെ ഒരു മാസത്തെ ആദ്യത്തെ നാല് ദിവസങ്ങളുടെ താപനില 58 ഡിഗ്രിയാണ്. രണ്ടാമത്തെയും , മൂന്നാമാത്തെയും , നാലാമാത്തെയും,അഞ്ചാമാത്തെയും ദിവസങ്ങളുടെ ശരാശരി താപനില 60 ഡിഗ്രിയാണ്. ആദ്യത്തെയും അഞ്ചാമത്തേതുമായി താപനിലയുടെ അനുപാതം 7:8 ആണെങ്കിൽ, അഞ്ചാം ദിവസത്തെ താപനില എത്രയാണ്?

8 കുട്ടികളുടെ ഉയരങ്ങളുടെ മാധ്യം 152 cm. ഒരു കുട്ടികൂടി വന്നുചേർന്നപ്പോൾ മാധ്യം 151 cm . വന്നു ചേർന്ന കുട്ടിയുടെ ഉയരം എത്ര?