Question:

12 സംഖ്യകളുടെ കൂട്ടത്തിൽ 3 സംഖ്യകളുടെ ശരാശരി 8 ഉം 5 സംഖ്യകളുടെ ശരാശരി 4 ഉംശേഷിക്കുന്നവയുടെ ശരാശരി 7 ഉം ആകുന്നു. ആകെയുള്ള 12 സംഖ്യകളുടെ ശരാശരി എത്രയാണ് ?

A10

B6

C12

D9

Answer:

B. 6

Explanation:

3 സംഖ്യകളുടെ ശരാശരി = 8 3 സംഖ്യകളുടെ തുക=8 × 3 = 24 5 സംഖ്യകളുടെ ശരാശരി = 4 5 സംഖ്യകളുടെ തുക = 5 × 4 = 20 ശേഷിക്കുന്ന 4 സംഖ്യകളുടെ ശരാശരി = 7 4 സംഖ്യകളുടെ തുക = 7 × 4 = 28 12 സംഖ്യകളുടെ തുക = 24 + 20 + 28 = 72 12 സംഖ്യകളുടെ ശരാശരി = 72/12 = 6


Related Questions:

ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?

ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി ഭാരം 50 kg. പുതുതായി 10 കുട്ടികൾ വന്നപ്പോൾ ശരാശ രി 4 kg വർദ്ധിച്ചു. എങ്കിൽ പുതുതായി വന്ന കുട്ടികളുടെ ശരാശരി ഭാരം ?

ഒരു കാർ A യിൽ നിന്നും 50 km/hr വേഗതയിൽ സഞ്ചരിച്ച് B യിൽ എത്തുന്നു. തിരികെ B യിൽ നിന്നും 30 km/hr വേഗതയിൽ സഞ്ചരിച്ച് A യിൽ എത്തിയാൽ ആ കാറിന്റെ മൊത്തയാത്രയിലെ ശരാശരി വേഗത എന്ത് ?

ഒരു പരീക്ഷയിൽ 50 ആൺകുട്ടികളുടെ ശരാശരി മാർക്ക് 40 ഉം 50 പെൺകുട്ടികളുടെ ശരാശരി മാർക്ക് 44 ഉം ആയാൽ ഈ നൂറുപേർക്കും കൂടി ലഭിച്ച ശരാശരി മാർക്ക് എത്ര?

23,25,20,22,K,24 എന്നീ 6 സംഖ്യകളുടെ ശരാശരി 23 ആയാൽ K യുടെ വിലയെത്ര?