Question:
മലമ്പനിക്ക് കാരണമായ രോഗകാരി?
Aബാക്ടീരിയ
Bപ്ലാസ്മോഡിയം
Cവൈറസ്
Dമൈക്രോബാക്ടീരിയം ട്യൂബർ കുലോസിസ്
Answer:
B. പ്ലാസ്മോഡിയം
Explanation:
- അനോഫലസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് രാത്രിസമയത്ത് മനുഷ്യരില്‍ മലമ്പനി രോഗം പരത്തുന്നത്.
- കൂടാതെ മലമ്പനി രോഗബാധയുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗബാധയുണ്ടാകാം. എന്നാല്‍ ഇത്തരം രോഗ പകര്‍ച്ച വളരെ വിരളമാണ്.
- അനോഫെലസ് കൊതുക് സാധാരണമായി രാത്രി സമയത്താണ് രക്തം കുടിക്കുന്നത്. അതിനാല്‍ രാത്രി കാലങ്ങളിലാണ് രോഗസംക്രമണം നടക്കുന്നത്.
- കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥികള്‍ വഴി മലേറിയ രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ കടക്കുന്നു. അതിന് ശേഷം കരളില്‍ പ്രവേശിക്കുന്ന രോഗാണുക്കള്‍ ഒരാഴ്ചയ്ക്കുശേഷം രക്തത്തിലെ ചുവന്ന കോശങ്ങളെ ആക്രമിക്കുകയും രോഗിയില്‍ മലമ്പനിയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.