App Logo

No.1 PSC Learning App

1M+ Downloads

പൊതു, സ്വകാര്യയിടങ്ങളില്‍ പീഡനത്തിനിരയാക്കപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും പരിഹാരവും നൽകാൻ വനിതാ ശിശുക്ഷേമ വകുപ്പ് ആരംഭിച്ച കേന്ദ്രം ?

Aസഖി വൺ സ്റ്റോപ്പ് സെന്റര്‍

Bആശ്രയം

Cസ്നേഹസ്പർശം

Dനിർഭയ

Answer:

A. സഖി വൺ സ്റ്റോപ്പ് സെന്റര്‍

Read Explanation:

  • കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി അടുത്തിടെ കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം ആരംഭിച്ച ഓൺലൈൻ കംപ്ലെയിന്റ് മാനേജ്മെന്റ് സിസ്റ്റം - POCSO-e- Box
  • സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയാനും അതിന് ഇരയായവരെ സംരക്ഷിക്കുന്നതിനുമുള്ള കേരള സർക്കാർ പദ്ധതി ഏത് - തൂവൽ സ്‌പർശം
  • ചൂഷണത്തിന് വിധേയരായി അവിവാഹിതാവസ്ഥയിൽ അമ്മമാരായവർക്ക് പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി - സ്നേഹ സ്പർശം
  • പൊതു, സ്വകാര്യയിടങ്ങളില്‍ പീഡനത്തിനിരയാക്കപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും പരിഹാരവും നൽകാൻ വനിതാ ശിശുക്ഷേമ വകുപ്പ് ആരംഭിച്ച കേന്ദ്രം - സഖി വൺ സ്റ്റോപ്പ് സെന്റര്‍

Related Questions:

അടുത്തിടെ വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്‌ത പദ്ധതി ഏത് ?

ബാല്യകാലത്തിൽ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി കേരള വനിതാ ശിശു വകുപ്പ് ആരംഭിക്കുന്ന പദ്ധതി ?

ഗ്രാമ പ്രദേശത്തെ സ്ത്രീകളെ സ്വയം സഹായ സംഘങ്ങളിലൂടെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ 2001 ൽ നിലവിൽ വന്ന പദ്ധതി ഏത് ?

കോളേജ് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനത്തിനായി കേരള സർക്കാർ ആരംഭിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോം ?

ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയർത്താനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ?