Question:
ഇടത് വെൻട്രികിളിൽ തുടങ്ങി വലത് ഏട്രിയത്തിൽ അവസാനിക്കുന്ന പര്യയനം ഏതുപേരിൽ അറിയപ്പെടുന്നു ?
Aസിസ്റ്റമിക് പര്യയനം
Bപൾമൊണറി പര്യയനം
Cദ്വിപര്യയനം
Dഇതൊന്നുമല്ല
Answer:
A. സിസ്റ്റമിക് പര്യയനം
Explanation:
- മനുഷ്യ ഹൃദയത്തിനെ 4 അറകളായി വേർതിരിച്ചിരിക്കുന്നു
- മനുഷ്യ ഹൃദയത്തിലെ മുകളിലത്തെ അറകൾ ഓറിക്കിളുകൾ എന്നറിയപ്പെടുന്നു
- ഇവയെ ഏട്രിയങ്ങൾ എന്നും വിളിക്കുന്നു
- താഴത്തെ അറകൾ വെൻട്രിക്കിളുകൾ എന്നുമറിയപ്പെടുന്നു
- കട്ടികൂടിയ ഭിത്തിയുള്ള ഹൃദയ അറ - ഇടത് വെൻട്രിക്കിൾ
- ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓക്സിജൻ നീക്കം ചെയ്യപ്പെട്ട രക്തം സ്വീകരിക്കുന്ന അറ - വലത് ഓറിക്കിൾ
- ശ്വാസകോശത്തിൽ നിന്നും വരുന്ന ശുദ്ധരക്തം സ്വീകരിക്കുന്ന അറ - ഇടത് ഓറിക്കിൾ
- വലതു വെൻട്രിക്കിളിൽ നിന്നാരംഭിച്ച് ഇടത് ഓറിക്കിളിൽ അവസാനിക്കുന്ന രക്തപര്യയനം പൾമനറി പര്യയനം എന്നറിയപ്പെടുന്നു
- ഇടതു വെൻട്രിക്കിളിൽ നിന്നാരംഭിച്ച് വലതു ഓറിക്കിളിൽ അവസാനിക്കുന്ന രക്തപര്യയനം സിസ്റ്റമിക് പര്യയനം എന്നുമറിയപ്പെടുന്നു