Question:

ഹാഡ്‌ലി സെൽ ഏതു വാതങ്ങളുടെ പരിവൃത്തിയാണ് ?

Aവാണിജ്യവാതങ്ങൾ

Bപശ്ചിമവാതങ്ങൾ

Cധ്രുവീയവാതങ്ങൾ

Dപൂർവവാതങ്ങൾ

Answer:

A. വാണിജ്യവാതങ്ങൾ

Explanation:

മധ്യമേഖലയിലേക്കു വീശുന്ന വാണിജ്യവാതങ്ങൾ ഡോൾഡ്രമ്മിലെത്തി മുകളിലേക്ക് ഉയരുകയും തുടർന്ന് ഉയർന്ന വിതാനങ്ങളിലൂടെ ഇരുവശത്തുമുള്ള 30° അക്ഷാംശങ്ങളിലേക്കു ചെന്ന്‌ തണുത്തൂർന്നിറങ്ങുന്നു. അവയിൽ ഒരു വിഭാഗം വീണ്ടും ഭൂമധ്യരേഖയിലേക്കു വാണിജ്യവാതങ്ങളായി വീണ്ടും വീശുകയും ചെയ്യുന്നു. ഇത്തരത്തിൽ വാണിജ്യവാതങ്ങളുടെ പരിവൃത്തിയാണ് ഹാഡ്‌ലി സെൽ എന്നറിയപ്പെടുന്നത്.


Related Questions:

2023 മേയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ പിറവിയെടുത്ത ചുഴലിക്കാറ്റ് ?

‘റോറിംഗ് ഫോർട്ടിസ്, ഫ്യൂറിയസ് ഫിഫ്റ്റീസ്, സ്ക്രീമിംഗ് സിക്സ്റ്റീസ്’ - നാവികർ ഈ രീതിയിൽ വിശേഷിപ്പിച്ചിട്ടുള്ള വാതകങ്ങൾ ഏത് ?

ഉത്തരാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ എവിടെനിന്നും എങ്ങോട്ടാണ് ?

ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന കാറ്റ് ?

ആൽപ്സ് പർവ്വതത്തിന്റെ വടക്കേ ചെരിവിലൂടെ വീശുന്ന ഉഷ്ണക്കാറ്റാണ് ?