വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം തീരെ ഇല്ലാതാകുന്ന പ്രതിഭാസമാണ് അതിചാലകത.
അങ്ങിനെ പ്രതിരോധം പൂർണമായി ഇല്ലാതാകുന്ന താപനിലയെയാണ് ക്രിട്ടിക്കൽ താപനില എന്ന് പറയുന്നത്.
മെർക്കുറി അതിചാലകത പ്രകടമാക്കുന്ന ഒരു ലോഹമാണ്. മെർക്കുറിയുടെ ക്രിട്ടിക്കൽ താപനില 4.2 K ആണ്.