Question:

വെള്ളി സ്പൂണിൽ സ്വർണം പൂശുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ്?

Aസിൽവർ സയനൈഡ്

Bസോഡിയം സയനൈഡ് ആൻഡ് ഗോൾഡ് സയനൈഡ്

Cസിൽവർ നൈട്രേറ്റ്

Dഇവയൊന്നുമല്ല

Answer:

B. സോഡിയം സയനൈഡ് ആൻഡ് ഗോൾഡ് സയനൈഡ്

Explanation:

വൈദ്യുത ലേപനം 

  • ലോഹവസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിന് വൈദ്യുതി ഉപയോഗിക്കുന്ന പ്രക്രിയ 
  • ലോഹത്തിന്റെ ഭംഗി വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു 
  • ലോഹനാശം തടയാനും ഇത് സഹായിക്കുന്നു 
  • വൈദ്യുത ലേപനത്തിൽ ആവരണം ചെയ്യേണ്ട വസ്തു ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലിനോടും പൂശേണ്ട ലോഹം പോസിറ്റീവ് ടെർമിനലിനോടും ബന്ധിപ്പിക്കുന്നു 
  • ഇലക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്നത് ആവരണം ചെയ്യപ്പെടേണ്ട ലോഹത്തിന്റെ ലവണ ലായനിയാണ് 
  • വെള്ളി സ്പൂണിൽ സ്വർണം പൂശുന്നതിന്  ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് - സോഡിയം സയനൈഡ് ആൻഡ് ഗോൾഡ് സയനൈഡ്

Related Questions:

താഴെ പറയുന്ന പ്രത്യേകതകൾ ഏത് തരം ആൽക്കഹോളിനാണ് ഉള്ളത് ? 

1) ദ്രവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്ക് മാറാനുള്ള പ്രവണത കൂടുതൽ 

2) കത്തുന്നു 

3) നിറമില്ല 

4) രൂക്ഷഗന്ധം 

5) കത്തുന്നത് പോലുള്ള രുചി 

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപെടുന്ന മൂലകം ഏത് ?

തെർമോസ്റ്റിങ് പ്ലാസ്റ്റിക്കിന് ഉദാഹരണമാണ്

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇലക്ട്രോൺ വിട്ടു കൊടുത്തു പോസിറ്റീവ് ചാർജ്ജുള്ള അയോണുകൾ ആയി മാറാനുള്ള മൂലകത്തിന്റെ  കഴിവ് ആണ് ഇലക്ട്രോ പോസിറ്റിവിറ്റി .

2.പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് വരുന്തോറും ഇലക്ട്രോ പോസിറ്റിവിറ്റി കൂടുന്നു. 

3.പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട്പോകുംതോറും ഇലക്ട്രോ പോസിറ്റിവിറ്റി കുറയുന്നു.

Which of the following is used as a lubricant ?