Question:

ഒരു ഫിലമെന്റ് ലാമ്പിൽ നടക്കുന്ന ഊർജമാറ്റം എന്താണ്?

Aവൈദ്യുതോർജം രാസോർജയമാവുന്നു

Bവൈദ്യുതോർജം പ്രകാശോർജ്ജമാവുന്നു

Cവൈദ്യുതോർജം താപോർജ്ജമാവുന്നു

Dപ്രകാശോർജം യാന്ത്രികോർജ്ജമാവുന്നു

Answer:

B. വൈദ്യുതോർജം പ്രകാശോർജ്ജമാവുന്നു

Explanation:

        ഒരു ഫിലമെന്റ് ലാമ്പിൽ നടക്കുന്ന ഊർജമാറ്റം,

വൈദ്യുതോർജ്ജം → (പകാശോർജ്ജം + താപോർജ്ജം   

        ഇവിടെ താപോർജ്ജത്തെക്കാൾ കൂടുതൽ, (പകാശോർജ്ജം ആയി മാറുന്നു.  അതിനാൽ,  ഒരു ഫിലമെന്റ് ലാമ്പിന്റെ ധർമ്മമായ പ്രകാശം പരുത്തുക എന്നത് സാധ്യമാകുന്നു. 

 

ഊർജമാറ്റങ്ങൾ:

  • ഡൈനാമോ – യാന്ത്രികോർജം, വൈദ്യുതോർജ്ജമായി മാറുന്നു
  • വൈദ്യുത ജനറേറ്റർ - യാന്ത്രികോർജം, വൈദ്യുതോർജ്ജമായി മാറുന്നു
  • ഇലക്ട്രിക് മോട്ടോർ - വൈദ്യുതോർജ്ജം, യാന്ത്രികോർജ്ജമായി മാറുന്നു
  • ഇലക്ട്രിക് ഫാൻ - വൈദ്യുതോർജം, യാന്ത്രികോർജമായി മാറുന്നു
  • ഇലക്ട്രിക് ബെൽ - വൈദ്യുതോർജ്ജം, ശബ്ദോർജ്ജമായി മാറുന്നു
  • ഇലക്ട്രിക് ഓവൻ - വൈദ്യുതോർജ്ജം, താപോർജ്ജമായി മാറുന്നു
  • ഇലക്ട്രിക് ബൾബ് - വൈദ്യുതോർജ്ജം, (പകാശോർജ്ജമായും, താപോർജ്ജമായും മാറുന്നു
  • ഇലക്ട്രിക് ഹീറ്റർ - വൈദ്യുതോർജം, താപോർജ്ജമായി മാറുന്നു
  • ബാറ്ററി - രാസോർജ്ജം, വൈദ്യുതോർജ്ജമായി മാറുന്നു
  • സോളാർ സെൽ - സൗരോർജ്ജം, വൈദ്യുതോർജമായി മാറുന്നു
  • പ്രകാശ സംശ്ലേഷണം - പ്രകാശോർജം, രാസോർജമായി മാറുന്നു
  • മെഴുകുതിരി കത്തുമ്പോൾ - രാസോർജം, പ്രകാശോർജ്ജവും താപോർജവുമായി മാറുന്നു.
  • ഗ്യാസ് സ്റ്റവ് - രാസോർജ്ജത്തെ, താപോർജ്ജവും പ്രകാശോർജ്ജവുമാക്കി മാറ്റുന്നു.
  • മൈക്രോഫോൺ - ശബ്ദോർജത്തെ, വൈദ്യുതോർജ്ജമാക്കി മാറ്റുന്നു
  • ടെലിവിഷൻ - വൈദ്യുതോർജ്ജത്തെ, ശബ്ദോർജവും, പ്രകാശോർജവും, താപോർജവുമാക്കി മാറ്റുന്നു.
  • ഇസ്തിരിപ്പെട്ടി - വൈദ്യുതോർജം, താപോർജ്ജമായി മാറുന്നു
  • ലൗഡ്സ്പീക്കർ - വൈദ്യുതോർജം, ശബ്ദോർജമായി മാറുന്നു.
  • ആവിയന്ത്രം - താപോർജം, യാന്ത്രികോർജമായി മാറുന്നു.

Related Questions:

undefined

ഇടിമിന്നലിൽ നിന്ന് രക്ഷനേടാൻ എടുക്കാവുന്ന മുൻ കരുതലിൽ ഏറ്റവും പ്രധാനപ്പെട്ടവ താഴെ പറയുന്നതിൽ ഏത് ?

കപ്പാസിറ്റന്സിന്റെ യൂണിറ്റ് ഏതാണ്?

LNG ഉല്പാദിപ്പിക്കുന്നത് ഏതു സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ട്ടാണ് ?

ആർക്ക് വെൽഡിങ്ങിൽ താപത്തിന്റെ ഉറവിടം :