Question:
വനനശീകരണം, വ്യവസായവത്ക്കരണം എന്നിവമൂലം കാർബൺഡയോക്സൈഡിന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നം എന്ത്?
Aആഗോളതാപനം
Bകാലാവസ്ഥാ വ്യതിയാനം
Cജലദൗർലഭ്യം
Dകൃഷിനാശം
Answer:
A. ആഗോളതാപനം
Explanation:
ആഗോളതാപനം
- ഹരിത ഗൃഹ വാതകങ്ങളുടെ അളവിലുണ്ടാകുന്ന വർധനവ് ഭൂമിയുടെ താപനില ഉയർത്തുന്നതുമൂലം ഉണ്ടാകുന്ന പ്രതിഭാസം -ആഗോളതാപനം
- കഴിഞ്ഞ മൂന്ന് ദശാബ്ദകാലയളവിലായി ഭൂമിയുടെ താപനിലയിലുണ്ടായ വർധനവ് -0.6 ഡിഗ്രി സെൽഷ്യസ്
- ആഗോളതാപനം മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനം -എൽ നിനോ എഫക്ട്
- ധ്രുവപ്രദേശങ്ങളിലെ മഞ്ഞുകട്ടകളും ഹിമാലയത്തിലെ മഞ്ഞുമലകളും ഉരുകുന്നതിൻ്റെ വേഗത കൂടാൻ കാരണം -ആഗോളതാപനം
- ആഗോളതാപനം തടയുന്നതിനുള്ള മാർഗ്ഗങ്ങൾ
-ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക
-ഊർജോപയോഗത്തിൻ്റെ ക്ഷമത വർധിക്കുക
-വനനശീകരണം കുറക്കുക
-മരങ്ങൾ വച്ച് പിടിപ്പിക്കുക
-ജനസംഖ്യ നിയന്ത്രിക്കുക
-അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറക്കാനുള്ള പരിപാടികൾ അന്താരാഷ്ട്ര തലത്തിൽ രൂപീകരിക്കുക