Question:

പാര്‍ലമെന്റ്‌ സഭകളുടെ സമ്മേളനത്തിന്റെ ആദ്യത്തെ നടപടിയെന്ത്?

Aശൂന്യവേള

Bചോദ്യോത്തരവേള

Cഗില്ലറ്റിന്‍

Dഇതൊന്നുമല്ല

Answer:

B. ചോദ്യോത്തരവേള

Explanation:

  • ഇന്ത്യയിൽ ലോകസഭയിലും നിയമസഭകളിലും സഭാനടപടികളുടെ തുടക്കത്തിലുള്ള ഒരു മണിക്കൂർ സമയമാണു ചോദ്യോത്തരവേള.
  • ഭരണസംബന്ധമായ ഏതു വിഷയത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കുവാനും, വിവരങ്ങൾ അന്വേഷിക്കുവാനും, പൊതുപ്രാധാന്യമുള്ള പരാതികൾ സഭയുടെ മുമ്പാകെ അവതരിപ്പിക്കുവാനുമാണു ചോദ്യോത്തരവേള ഉപയോഗിക്കുന്നത്.
  • സഭയിലവതരിപ്പിക്കേണ്ട ചോദ്യങ്ങൾ മുൻകൂട്ടി സ്പീക്കർക്കു നൽകേണ്ടതാണ്.
  • സഭാതലത്തിൽ നേരിട്ട് ഉത്തരം പറയേണ്ട ചോദ്യങ്ങളാണു നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾ.
  • മന്ത്രിയുടെ മറുപടിയെത്തുടർന്ന് അംഗങ്ങൾക്ക് ഉപചോദ്യങ്ങളും ചോദിക്കാം.
  • ഇത് സഭയിലവതരിപ്പിക്കുന്നതു സംബന്ധിച്ച് സ്പീക്കറാണു തീരുമാനമെടുക്കേണ്ടത്.

Related Questions:

ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യക്കാരൻ :

ഇന്ത്യയുടെ പഴയ പാർലമെൻറ് മന്ദിരത്തിന് നൽകിയ പേര് എന്ത് ?

താഴെ പറയുന്നവയിൽ പാർലമെന്റിലെ ധനകാര്യ കമ്മിറ്റിയിൽ പെടാത്തത് ഏത് ?

ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നാമനിർദേശം ചെയ്തിരുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ഏത്?

Which Schedule of the Indian Constitution prescribes distribution of seats in Rajya Sabha?