Challenger App

No.1 PSC Learning App

1M+ Downloads
പ്രതിരോധ ആവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ഏതാണ്?

Aസരൾ

Bകാർട്ടോസാറ്റ് 2A

Cഇൻസാറ്റ് 3 സി

Dജി സാറ്റ് 7

Answer:

D. ജി സാറ്റ് 7

Read Explanation:

ഇന്ത്യൻ നാവികസേനയ്ക്കായി ഐ.എസ്.ആർ.ഒ. നിർമിച്ച വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-7(ഭൂസ്ഥിര ഉപഗ്രഹം - ജിയോ സിങ്ക്രണസ് സാറ്റലൈറ്റ്). ഫ്രഞ്ച് ഗയാനയിലെ കുരു ദ്വീപിൽനിന്ന് ആരിയാൻ-5 റോക്കറ്റുപയോഗിച്ച് 2013 ആഗസ്റ്റ് 30ന് വിക്ഷേപിച്ചു. രാജ്യത്തിന്റെ ഒരു സേനാവിഭാഗത്തിന് സ്വന്തമായി വാർത്താവിനിമയ ഉപഗ്രഹം ലഭിക്കുന്നത് ആദ്യമാണ്. പൂർണമായും സൈനികാവശ്യത്തിനായി ഐ.എസ്.ആർ.ഒ. നിർമ്മിക്കുന്ന ആദ്യ ഉപഗ്രഹമാണ് ജിസാറ്റ് -7.ഐ.എസ്.ആർ.ഒ.യുടെ ജി.എസ്.എൽ.വി. റോക്കറ്റുപയോഗിച്ച് ജിസാറ്റ്-7 ബഹിരാകാശത്തെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അതിന്റെ പരീക്ഷണ വിക്ഷേപണങ്ങളെല്ലാം തുടർച്ചയായി പരാജയപ്പെട്ടതിനെത്തുടർന്ന് യൂറോപ്യൻ ഏജൻസിയുടെ ആരിയാനെ ആശ്രയിക്കാൻ തീരുമാനിക്കുകയായിരുന്നു.


Related Questions:

റൂർക്കല ഉരുക്കുശാല ആരംഭിക്കുന്നതിന് സാങ്കേതിക സഹായം നൽകിയ രാജ്യം ഏതാണ്?
മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രസാർഭാരതിയും ചേർന്ന് ആരംഭിച്ച വിദൂരപഠന ചാനൽ ?

Which of the following statement is/are correct about startups?

  1. Startups are often a new company
  2. Startups needs to be very innovative
  3. Govt. of India launched SAMARTH scheme to support startups
  4. Startups needs to grow quickly
    നീതി ആയോഗിൻറെ അടൽ ഇന്നൊവേഷൻ മിഷൻറെ നിർദേശപ്രകാരം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും സഹകരിച്ച് ആരംഭിച്ച പോർട്ടൽ ഏത് ?
    ദേശീയ സ്റ്റാർട്ടപ്പ് ദിനം ആചരിക്കുന്നത് എന്ന്?