Question:

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയുടെ ഉയരം എത്ര ?

A128

B168

C188

D182

Answer:

D. 182

Explanation:

ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമയാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി (Statue of Unity)[2]. ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ ഇതോടെ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിൻറേതായി . സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് വിശേഷിപ്പിക്കുന്ന പട്ടേൽ പ്രതിമ പ്രധാമന്ത്രി നരേന്ദ്രമോദി 2018 ഒക്ടോബർ 31 നു രാജ്യത്തിനായി സമർപ്പിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ചൈനയിലെ സ്പ്രിംഗ് ടെംപിൾ ബുദ്ധയെ പട്ടേൽ പ്രതിമ പിന്നിലാക്കി. ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിലാണ് ഇതിന്റെ സ്ഥാനം.സർദാർ സരോവർ ഡാമിൽനിന്ന് 3.321 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.597 അടി ഉയരത്തിലാണ് (182 മീറ്റർ) പട്ടേൽ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 128 മീറ്ററാണ് 2008 ൽ പൂർത്തിയാക്കിയ സ്പ്രിംഗ് ടെംബിൾ ബുദ്ധയുടെ ഉയരം.


Related Questions:

2023 49th ജി7 ഉച്ചക്കോടി നടന്നത് എവിടെ ?

അറബ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ന്യൂക്ലിയര്‍ റിയാക്റ്റര്‍ ?

ലോക ഹോക്കി നിയന്ത്രിക്കുന്ന സംഘടന ഏത്?

ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ നിലവിലെ സെക്രട്ടറി ജനറല്‍ ആരാണ്?

ലോക ബ്രെയ്‌ലി ദിനം?