Question:
രാജ്യത്തെ നീതിന്യായ നിർവഹണത്തിനുള്ള ഏറ്റവും ഉയർന്ന സംവിധാനമേത്?
Aഹൈക്കോടതി
Bസുപ്രീംകോടതി
Cമുൻസിഫ് കോടതി
Dമജിസ്ട്രേറ്റ് കോടതി
Answer:
B. സുപ്രീംകോടതി
Explanation:
സുപ്രീംകോടതി
- രാജ്യത്തെ നീതിന്യായ നിർവഹണത്തിനുള്ള ഏറ്റവും ഉയർന്ന സംവിധാനം
- സുപ്രീംകോടതി നിലവിൽ വന്നത് - 1950 ജനുവരി 28
- സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 124
- സുപ്രീംകോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം - അഞ്ച്
- സുപ്രീംകോടതിയുടെ സ്ഥിരം ആസ്ഥാനം - ന്യൂഡൽഹി
- സുപ്രീംകോടതിയുടെ പിൻകോഡ് - 110001
- സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം - 34 (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ )
- സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നത് - പ്രസിഡന്റ്
- സുപ്രീം കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിക്കത്ത് നൽകേണ്ടത് - പ്രസിഡന്റിന്
- സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കാലാവധി - 65 വയസ്സ്
- സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് - ഹരിലാൽ . ജെ . കനിയ
- സുപ്രീംകോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ്- ഡി. വൈ . ചന്ദ്രചൂഢ് (2022 നവംബർ 9 മുതൽ )