Question:
m മാസ്സുള്ള നിശ്ചലമായ ഒരു വസ്തു തറയിൽ നിന്നും h ഉയരത്തിൽ സ്ഥിതി ചെയ്യുന്നു എങ്കിൽ അതിൻറെ യാന്ത്രികോർജം എത്ര ?
A½ mv² + mgh
B½ mv²
Cmgh
D½ mgh²
Answer:
C. mgh
Explanation:
യന്ത്രികോർജ്ജം (Mechanical energy):
യന്ത്രികോർജ്ജം എന്നത് ആ വസ്തുവിൻറെ ഗതികോർജ്ജത്തിന്റെയും, സ്ഥിതികോർജ്ജത്തിന്റെയും ആകെ തുകയാണ്.
ME = ½ mv² + mgh
എന്നാൽ, ഇവിടെ ചോദ്യത്തിൽ, നിശ്ചലമായ ഒരു വസ്തുവിന്റെ കാര്യമാണ് പരാമർശിക്കുന്നത്. അതിനാൽ, ആ നിശ്ചലാവസ്ഥയിലുള്ള വസ്തുവിന് ഗതികോർജം പൂജ്യമായിരിക്കും. അതിനാൽ, യന്ത്രികോർജ്ജം എന്നത്,
ME = ½ mv² + mgh
ME = 0 + mgh
ആയതിനാൽ ഈ വസ്തുവിന് സ്ഥിതികോർജം മാത്രമേ കാണുകയുള്ളു. അതായത് mgh.