Question:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥി ഏതാണ് ?

Aസബ്‌ലിംഗ്വൽ ഗ്രന്ഥി

Bസബ് മാക്സില്ലറി ഗ്രന്ഥി

Cപരോട്ടിഡ് ഗ്രന്ഥി

Dഇവയൊന്നുമല്ല

Answer:

C. പരോട്ടിഡ് ഗ്രന്ഥി

Explanation:

ഉമിനീർ ഗ്രന്ഥികൾ 

  • ഉമിനീർ ഉത്പാദിപ്പിക്കുന്നത് ഉമിനീർ ഗ്രന്ഥികളാണ്
  • മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്.
    1)പരോട്ടിഡ്
    2) സബ് മാക്സിലറി
    3) സബ് ലിംഗ്വൽ
  • മനുഷ്യനിലെ ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥി - പരോട്ടിഡ് ഗ്രന്ഥി
  • ഏറ്റവും ചെറിയ ഉമിനീർ ഗ്രന്ഥി - സബ് ലിംഗ്വൽ ഗ്രന്ഥികൾ
  • ഉമിനീർഗ്രന്ഥികളിൽനിന്നു സ്രവിക്കുന്ന ഉമിനീരിൽ സലൈവറി അമിലേസ് (Salivary amylase), ലൈസോസൈം (Lysozyme) എന്നീ രാസാഗ്നികളും ശ്ലേഷ്മവും അടങ്ങിയിരിക്കുന്നു.

Related Questions:

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ബാഹ്യകർണം, മധ്യകർണം, ആന്തരകർണം എന്നിങ്ങനെ ചെവിയുടെ ഭാഗങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു.

2. സെറുമിനസ് ഗ്രന്ഥികൾ മധ്യകർണത്തിൽ ആണ് കാണപ്പെടുന്നത്.

ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന അന്തസ്രാവി ഗ്രന്ഥി ഏത്?

പീനിയൽ ഗ്ലാൻഡ്മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ കണ്ടെത്തുക:

1.പീനിയൽ ഗ്രന്ഥി മനുഷ്യ ശരീരത്തിലെ ജൈവഘടികാരം എന്നറിയപ്പെടുന്നു.

2.സെറാടോണിൻ മെലറ്റോണിൻ എന്നീ രണ്ട് ഹോർമോണുകൾ പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്നു.

Man has _________ pairs of salivary glands.

താഴെപ്പറയുന്നവയിൽ ഏതിലാണ് ടയലിൻ (Ptyalin) എന്ന രാസാഗ്നി അടങ്ങിയിരിക്കുന്നത് ?